ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. ഒരു മലയാളി കൂടിയായ താരം താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതാരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ മേല്‍ ചുമത്തപ്പെട്ട കള്ളക്കേസിനെ കുറിച്ച് മനസ്സുതുറന്ന് റസൂല്‍ പൂക്കുട്ടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഞാന്‍ അനുഭവിച്ചതിനെ കുറിച്ചും പറയുകയാണെങ്കില്‍ ഒരു സംഭവമുണ്ട്. എന്റെ കൂടെ ഒരാള്‍ വന്ന് ഫോട്ടോ എടുത്തു. ഈ ആള്‍ ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല.
ഒരു ദിവസം എനിക്ക് ഒരു ലീഗല്‍ നോട്ടീസ് വന്നു. 40 കോടി രൂപയുടെ നഷ്ടപരിഹാരം. ഞാന്‍ ആ കേസില്‍ ആറാം പ്രതിയാണ്. ഒന്നാം പ്രതിയല്ല. ഒരു ഹിന്ദി സിനിമയുടെ കഥ മോഷ്ടിച്ചു എന്നാണ് കേസ്. ഞാന്‍ അതില്‍ ആറാം പ്രതിയായി. അദ്ദേഹം പറയുന്നു. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല, അതിന് വേണ്ടി വര്‍ക്ക് ചെയ്തിട്ടുമില്ല. എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല.
സംഭവം എന്താണെന്ന് വെച്ചാല്‍, എന്റെ മാനേജര്‍ എന്ന് പറയുന്ന ആ വ്യക്തി ഏതോ കടയില്‍ സാധനം എടുക്കാന്‍ പോയപ്പോള്‍ അവിടെ കണ്ട ഒരാള്‍ ഇയാളോട് ആ സിനിമയുടെ കഥ പറഞ്ഞു. ഞാന്‍ ആ കഥ പോയി ആ നടനോട് പറഞ്ഞു. അങ്ങനെ ആ സിനിമ അവരുണ്ടാക്കി.