നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വനിത മാഗസിന്റെ കവര്‍ ഇമേജ് ആയി നല്‍കിയതും ദിലീപിന്റെ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ഉള്ള ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാൽ ഇപ്പോള്‍ സംഭവത്തില്‍ ചുംബന സമര നായികയായ രശ്മി ആര്‍ നായര്‍ പങ്കുവെച്ച പ്രതികരണമാണ് ശ്രദ്ധേയമായകുന്നത്. മാത്രമല്ല രശ്മിയുടെ പ്രതികരണത്തിന് പിന്നാലെ ഇവരും ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
രശ്മിയുടെ കമന്റ് അതിരൂക്ഷമായ ഭാഷയിലായിരുന്നു. മനുഷ്വത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു..,എന്ന് തുടങ്ങുന്ന കമന്റിന് പിന്നാലെ രശ്മിയ്‌ക്കെതിരെ കമന്റുകളുമായി രശ്മി പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു പലരും എത്തിയത്. മോഡല്‍ രംഗത്ത് സജീവമാണെങ്കിലും കേരളത്തില്‍ രശ്മി ആര്‍ നായര്‍ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്.
ഏട്ടനെ ഒന്ന് വെളുപ്പിച്ച് എടുക്കാൻ എത്ര കോടി വാങ്ങിച്ച് ആയിരിക്കും ഈ ചിത്രം അടിച്ച് വന്നിട്ടുണ്ടാവുക, ചിത്രത്തിൽ ഉള്ള രണ്ട് പേരും വളരെ നല്ല വഴികാട്ടികളാണ് ഇവരെ കണ്ട് പഠിയ്ക്കണം വനിതകളും, കുട്ടികളും, വനിതകളുടെ നല്ല സുഹൃത്ത് തന്നെ, ഈ പോസ്റ്റ് ഇട്ടിരിക്കുന്ന വനിതാ അതിലും ബെസ്റ്റ് ആണ്…. ആരും ഇവരെ കണ്ട് പഠിക്കാതെ ഇരുന്നാൽ മതിയാരുന്നു, അവൻ്റെ സ്ട്രാറ്റജികൾ കേട്ടറിഞ്ഞിടത്തോളം ഒരുപാട് അസ്ഥികൂടങ്ങൾ അവൻ്റെ cupboardൽ കാണും. ഇവനുമോക്കെ ആരാധക വൃന്ദമുള്ള നാടാണിത്.അവിടെ മനോരമയും വാഴും. മനമില്ലാത്ത രമയും വാഴും, ഫ്രോഡുകൾ ആണ് വനിതകളുടെ വിജയം അത് സപ്പോർട്ട് ചെയ്യാൻ കുറേ ഊളകൾ ഉം, ഇതിലൂടെ ഒരു കാര്യം കൂടി മനസിലായി, കോവാലൻ ഒരു സൈബർ ആർമിയെ കൂടി വിലക്കെടുത്തിരിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളിൽ വെള്ള പൂശാൻ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.