അനിമല്‍ വന്‍ വിജയം; പ്രതിഫലം ഒറ്റയടിയ്ക്ക് 4.5 കോടിയായി ഉയര്‍ത്തി രശ്മിക മന്ദാന; നടിയുടെതായി ഇനി വരാനുള്ളത് പുഷ്പയുടെ രണ്ടാം ഭാഗം

Malayalilife
അനിമല്‍ വന്‍ വിജയം; പ്രതിഫലം ഒറ്റയടിയ്ക്ക് 4.5 കോടിയായി ഉയര്‍ത്തി രശ്മിക മന്ദാന; നടിയുടെതായി ഇനി വരാനുള്ളത് പുഷ്പയുടെ രണ്ടാം ഭാഗം

ളരെ ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ' എന്ന ചിത്രമാണ് രശ്മികയുടെ കരിയറില്‍ വഴിത്തിരിവായത്. നടിയുടേതായി ഒടുവില്‍ പുറത്തെത്തിയ പാന്‍ഇന്ത്യ ചിത്രമായിരുന്നു അനിമല്‍. വിവാദങ്ങള്‍ ഉടലെടുത്തുവെങ്കിലും സന്ദീപ് റെഡ്ഡി വാംഗയുടെ ചിത്രം ബോക്സോഫീസില്‍ 900 കോടി രൂപയാണ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോഴിതാ അനിമല്‍ സിനിമയുടെ വിജയക്കുതിപ്പിന് ശേഷം രശ്മിക മന്ദാന ഈടാക്കുന്ന പ്രതിഫലം കോടികളാണെന്നും ഇക്കാര്യത്തില്‍ നടി നടത്തിയ പ്രതികരണവുമാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഒരു സിനിമയ്ക്ക് മാത്രം 45 കോടി രൂപയാണ് രശ്മിക ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ അനിമല്‍ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഒറ്റയടിയ്ക്ക് പതിന്മടങ്ങ് വേതനം വര്‍ദ്ധിപ്പിച്ചതിന് നടിക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നു. ഇതോടെ വിഷയത്തില്‍ വിശദീകരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് രശ്മിക. ഫിലിമി ബൗള്‍ എന്ന ട്വിറ്റര്‍ പേജില്‍ വന്ന പോസ്റ്റിന് കീഴെ കമന്റായാണ് രശ്മികയുടെ മറുപടി.

'ഇതെല്ലാം കണ്ടിട്ട് ഞാനിപ്പോള്‍ കരുതുന്നത് ശരിക്കും വേതനം കൂട്ടണം എന്നുതന്നെയാണ്. എന്തുകൊണ്ടാണെന്ന് നിര്‍മ്മാതാക്കള്‍ എന്നോട് ചോദിച്ചാല്‍ അപ്പോഴെനിക്ക് മറുപടി പറയാമല്ലോ.. മാദ്ധ്യമങ്ങള്‍ പറയുന്നത് ഞാന്‍ ഇത്രയൊക്കെ പ്രതിഫലം ചോദിക്കുന്നുണ്ടെന്നാണ്. എങ്കില്‍ പിന്നെ അവര്‍ പറയുന്നത് പോലെ എനിക്ക് നീങ്ങാമല്ലോ.. അതല്ലാതെ എന്തു ചെയ്യും' രശ്മിക വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

rashmika mandanna about remuneration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES