എഐ നിര്‍മ്മിത വ്യാജ വീഡിയോകള്‍ വലിയ ഭീഷണിയാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. നിരവധി ചലച്ചിത്ര താരങ്ങളുടെ ഡീപ്ഫേക്ക് വീഡിയോകളാണ് അടുത്തിടെ പ്രചരിച്ചത്. ഇപ്പോഴിതാ ബോളിവുഡ് താരം രണ്‍വീര്‍ സിങിന്റെ ഒരു ഡീപ്ഫേക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന തരത്തിലൂള്ള വീഡിയോയാണ് പുറത്തുവന്നത്. നടന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വോയ്സ് ക്ലോണ്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മ്മിച്ചതെന്നാണ് വിവരം. നടന് അടുത്തിടെ നടത്തിയ വാരണാസി സന്ദര്‍ശനത്തില്‍ നിന്നുള്ള വീഡിയോയുടെ യഥാര്‍ത്ഥ ശബ്ദം മാറ്റിയാണ് പ്രചരിപ്പിച്ചത്.
വീഡിയോ വൈറലായതോടെ റണ്വീര് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'ഡീപ്ഫേക്കുകള്‍ സൂക്ഷിക്കുക' എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പു നല്കി. ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഒരു ഡീപ്ഫേക്ക് വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.