തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ച ഡ്രാഗണുമായി രമേഷ് പിഷാരടി'; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
 തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ച ഡ്രാഗണുമായി രമേഷ് പിഷാരടി'; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു  ഡ്രാഗണ്‍ കുഞ്ഞുങ്ങളുടേത്. എന്നാല്‍ ഇപ്പോള്‍  തീതുപ്പുന്ന ഡ്രാഗണ്‍ കുഞ്ഞുങ്ങളെ കുറിച്ചുള്ള രസകരമായ നിരവധി കമന്റുകളാണ് മലയാളത്തിലെ തന്നെ ചെറുതും വലുതുമായ ഓണ്‍ലൈന്‍ ന്യൂസ് പേജുകളുടെ കമന്റ് ബോക്‌സുകളിലും കൊണ്ട് നിറയുന്നത് .

ഈ സന്ദേശം ഇപ്പോള്‍  പങ്കുവെക്കപെടുന്നത് ഇവരെ കച്ചവടം ചെയ്യാനുള്ള ഫോണ്‍ നമ്ബര്‍ സഹിതമാണ് .  നിരവധി ആളുകളാണ് ഇത്തരം രസകരമായ ആശയങ്ങളുടെ കമന്റ് വായിക്കാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.  തീ തുപ്പുന്ന ഡ്രാഗണുകള്‍ ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസിലൂടെയാണ്  പ്രേക്ഷകര്‍ക്ക് സുപരിചിതമായത്.

അതേ സമയം ഇപ്പോള്‍  സമൂഹമാധ്യമത്തിലൂടെ നടന്‍ രമേഷ് പിഷാരടിയുടെ  ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.അദ്ദേഹം ഇഗ്വാനയ്‌ക്കൊപ്പമുള്ള ചിത്രം  'ഡ്രാഗണ്‍, തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ചത്' എന്ന അടിക്കുറിപ്പോടെയാണ്  പങ്കുവച്ചിരിക്കുന്നത്.  പിഷാരടിയുടെയും പോസ്റ്റിന്റെ ആധാരമായിരിക്കുന്നത് ഡ്രാഗണ്‍ കുഞ്ഞുങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട ട്രോളുകളാണ്.

കറന്റ് ബില്ല് കുറക്കാന്‍ കഴിവുള്ള മിന്നാമിനിങ്ങുകളും നാടന്‍ ദിനോസറുകളും ഗുളികളയുടെ നടുവില്‍ വരയിടാന്‍ ആളെ ആവിശ്യമുള്ളതമൊക്കെ തുടങ്ങിയ നിരവധി രസകരമായ   കമന്റുകളും വന്നിരിക്കുകയാണ് ഇപ്പോള്‍.

ramesh pisharody shares a picture with dragon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES