സൂപ്പര്‍സ്റ്റാര്‍ രാം ചരണും പങ്കാളി ഉപാസനയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ആര്‍ആര്‍ആറിന്റെ ഓസ്‌കര്‍ നേട്ടത്തിനിപ്പുറം രാജ്യത്ത് തിരികെയെത്തിയ നടന്‍ നിലവില്‍ ശങ്കര്‍ ചിത്രം 'ഗെയിം ചേഞ്ചറി'ലാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് താരം. മെയ് അവസാനത്തോടെ ഉപാസന കുഞ്ഞിന് ജന്മം നല്‍കും.
അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷകള്‍ക്കായി നടന്‍ മൂന്ന് മാസം പിതൃത്വ അവധിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹിതരായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഇതാണ് കൃത്യ സമയമെന്ന് കരുതുന്നവരാണ്.
മെയ് അവസാനത്തോടെ ഉപാസന കുഞ്ഞിന് ജന്മം നല്‍കും. അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷകള്‍ക്കായി നടന്‍ മൂന്ന് മാസം പിതൃത്വ അവധിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹിതരായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഇതാണ് കൃത്യ സമയമെന്ന് കരുതുന്നവരാണ്.
ഈ ആഴ്ചയുടെ അവസാനത്തിലോ അടുത്ത ആഴ്ചയിലോ ഗെയിം ചേഞ്ചറിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനാണ് പദ്ധതി. മെയ് ആദ്യത്തോടെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ് രാം ചരണ്‍. 'ബുച്ചി ബാബു സന'യാണ് താരത്തിന്റെ അടുത്ത പ്രൊജക്ട്. സെപ്റ്റംബറോടെ മാത്രമേ ചിത്രം ആരംഭിക്കൂ.