സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ചുള്ളൻ ലുക്ക് എന്നത് നാളുകൾക്ക് ശേഷം പ്രേക്ഷകരിൽ എത്തിക്കുന്ന ചിത്രമാണ് പേട്ട. സ്റ്റൈലിഷ് ലുക്കിൽ പ്രണയവും പ്രതികാരവും ഇഴചേർന്ന് അവതാരമെടുക്കുന്ന രജനി കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. ഇതിനിടയിലാണ് പേട്ടയുടെ രണ്ടാം ഒഫീഷ്യൽ ട്രെയിലറും ഹിറ്റായിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്.
ആക്ഷനും പ്രണയവുമെല്ലാം ഉൾക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ട്രെയ്ലറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സിമ്രാൻ, തൃഷ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദീഖി, ബോബി സിൻഹ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൊങ്കലിന് ചിത്രം തിയ്യേറ്ററുകളിലെത്തും.
198090കളെ ഓർമ്മിപ്പിക്കും വിധം ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാവും രജനി സ്ക്രീനിൽ എത്തുക എന്നാണ് നിഗമനം. ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് അണിയറയിൽ നിന്നും അധികം വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ജനുവരി 10ാണ് റിലീസ് തിയ്യതി. കലാനിധി മാരനാണ് നിർമ്മാണം. രജിനിക്കൊപ്പം വിജയ് സേതുപതി, സിമ്രാൻ, തൃഷ, എം.ശശികുമാർ, നവാസുദ്ദിൻ സിദ്ദിഖി, ബോബി സിംഹ, ജെ. മഹേന്ദ്രൻ, ഗുരു സോമസുന്ദരം തുടങ്ങിയവരുമുണ്ട്.