Latest News

സര്‍വൈവല്‍ ത്രില്ലര്‍മായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം 'ഷീല'; പുതിയ പോസ്റ്റര്‍ റിലീസ്സായി

Malayalilife
 സര്‍വൈവല്‍ ത്രില്ലര്‍മായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം 'ഷീല'; പുതിയ പോസ്റ്റര്‍ റിലീസ്സായി

ന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷീല'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി.എം പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാര്‍, ഫെയ്‌സ് ടു ഫെയ്‌സ്  എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഗിണി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് 'ഷീല'.റിയാസ് ഖാന്‍, മഹേഷ്, അ വിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ ), സുനില്‍ സുഖദ, മുഹമ്മദ് എരവട്ടൂര്‍, ശ്രീപതി, പ്രദോഷ് മോഹന്‍,  ചിത്ര ഷേണായ്, ലയ സിംപ്‌സണ്‍, സ്‌നേഹ മാത്യു, ബബിത ബഷീര്‍, ജാനകി ദേവി എന്നിവരോടൊപ്പം ഏറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ബാംഗ്ലൂരില്‍ തനിക്ക് നേരിടേണ്ടി വന്ന  ഗുരുതരമായ ഒരു പ്രശ്നത്തിന് പരിഹാരം തേടി കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക്,  അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശൃവല്‍ക്കരിക്കുന്ന സര്‍വൈവല്‍ റിവെഞ്ച് ത്രില്ലറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അരുണ്‍ കൂത്തടുത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസ് നിര്‍വഹിക്കുന്നു. മ്യൂസിക്- അലോഷ്യ പീറ്റര്‍, എബി ഡേവിഡ്, ബി.ജി.എം- എബി ഡേവിഡ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് ഏലൂര്‍, വരികള്‍-ടി.പി.സി വലയന്നൂര്‍, ജോര്‍ജ് പോള്‍, റോസ് ഷാരോണ്‍ ബിനോ, യദുകൃഷ്ണന്‍, ആര്‍ട്ട് - അനൂപ് ചൂലൂര്‍, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ആരതി ഗോപാല്‍, ആക്ഷന്‍- റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- ജംനാസ് മുഹമ്മദ്, സന്ദീപ് എം തോമസ്, കൊറിയോഗ്രാഫര്‍- ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്, സൗണ്ട് ഡിസൈന്‍- രാജേഷ് പി.എം, കളറിസ്റ്റ് -സുരേഷ് എസ്. ആര്‍, ഓഡിയോഗ്രാഫി - ജിജോ ടി ബ്രൂസ്, വി.എഫ്.എക്‌സ്-കോക്കനട്ട് ബെഞ്ച്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, എ എസ് ദിനേശ് മാര്‍ക്കറ്റിങ്- 1000 ആരോസ്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, ഡിസൈന്‍സ്- മനു ഡാവിഞ്ചി (ഡാവിഞ്ചി ഫിലിം സ്റ്റുഡിയോ) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ragini dwivedis bilingual sheela

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES