ഖത്തറില്‍ താരഷോയുമായി മമ്മൂട്ടി മോഹന്‍ലാല്‍, ദിലീപ് ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ എത്തുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷോ നവംബര്‍ 17ന് ഖത്തറിലെ 974 സ്റ്റേഡിയത്തിലാണ് അരങ്ങേറുക.ഇത് രണ്ടാംതവണയാണ് അസോസിയേഷന്റെ ഫണ്ട് ശേഖരണാര്‍ത്ഥം അമ്മയുമായി ചേര്‍ന്ന് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.നീണ്ട ഇടവേളയ്ക്കുശേഷം ആണ് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഉള്‍പ്പെടുന്ന താരങ്ങള്‍ സ്‌റ്രേജ് ഷോയുടെ ഭാഗമാവാന്‍ ഒത്തുച്ചേരുന്നത്.
ഷോയുടെ മുന്നോടിയായി റിഹേഴ്‌സല്‍ ക്യാമ്പ് നാളെ എറണാകുളത്ത് നടക്കും. എം.ജി. ശ്രീകുമാര്‍, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഗീത വിഭാഗം. എം. രഞ്ജിത്ത് , നാദിര്‍ഷ, ഇടവേള ബാബു എന്നിവരാണ് ഷോയുടെ ഡയറക്ടര്‍മാര്‍. 190 പേര്‍ അടങ്ങുന്ന സംഘമാണ് ഷോയുടെ ഭാഗമായി ഖത്തറിലേക്ക് പോവാനൊരുങ്ങുന്നത്. നവംബര്‍ 15നാണ് ഖത്തറിലേക്ക് പുറപ്പെടുക.