Latest News

ചില കാര്യങ്ങള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കും; അത് സ്വന്തം സൃഷ്ടിയിയിലും സ്വാധീനിക്കും; അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്

Malayalilife
ചില കാര്യങ്ങള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കും;  അത് സ്വന്തം സൃഷ്ടിയിയിലും സ്വാധീനിക്കും; അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്

ലയാള സിനിമയിലെ ശ്രദ്ധേയായ നടനും നിർമ്മാതാവുമാണ് മധു വാര്യർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ലളിതം സുന്ദരം എന്ന സിനിമയിലെ രസകരമായ സീന്‍ പിറന്നതിനു പിന്നിലെ കഥ വെളിപ്പെടുത്തി കൊണ്ട് ജോളി ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്. 

ജോളി ജോസഫിന്റെ വാക്കുകള്‍:

നന്മയുള്ളവന്‍ മധു വാരിയര്‍ !

പല പരിപാടികളുമായി ദുബായിലുണ്ടായിരുന്ന ഞാന്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു പന്ത്രണ്ടേമുക്കാലിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ കൊച്ചിയിലേക്ക് പുറപ്പെടാന്‍ വൈകുമെന്നറിയിച്ചപ്പോള്‍ കൂട്ടുകാരെ കാണാന്‍ പോയി സമയമറിയാതെ സംസാരിച്ചിരുന്നു …പിന്നെ ചാടിയോടി ആലപ്പാഞ്ഞു ടെന്‍ഷനടിച്ച് വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും അവര്‍ കടയടക്കാന്‍ തുടങ്ങിയിരുന്നു ….!

അതിനിടയില്‍ മധു എന്നെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു ” എന്റെ പടത്തിലെ സുധീഷേട്ടനെ മേക്കപ്പ് ചെയ്യുകയും തലമുടി കെട്ടിവെക്കുകയും ചെയ്ത സീന്‍ ഓര്‍മ്മയുണ്ടോ ….. ? എയര്‍പോര്‍ട്ടില്‍ വൈകി എത്തിയതിനാല്‍ ഒരല്‍പം മാനസിക പിരിമുറുക്കത്തോടെ നിന്നിരുന്ന ഞാന്‍ മറുപടി പറഞ്ഞു …. ” ഉവ്വടാ, ഞാന്‍ വണ്ടിയില്‍ കയറാനുള്ള തത്രപ്പാടിലാണ് ..എന്നാലും എന്താ കാര്യം …? ” ഉടനെ വന്നു ഉത്തരം . ‘ഞാന്‍ പറഞ്ഞിട്ടുണ്ടോന്ന് അറിയില്ല, ആ സീന്‍ ഞാന്‍ ജോളിച്ചേട്ടന്റെ വീട്ടിലെ പഴയ ഓര്‍മ്മയില്‍ നിന്നും എടുത്തതാണ് …. ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരുമ്പോഴൊക്കെ രേഖയും രേഷ്മയും എന്നെ അങ്ങനെയൊക്കെ ചെയ്യുമായിരുന്നു’.

ഒരു നിമിഷം ഞാന്‍ ആലോചിച്ചു പോയീ … പണ്ട് മധുവും ജിഷ്ണുവും നിഷാന്തും പ്രശാന്തും പോലുള്ള ആത്മാര്‍ഥ സുഹൃത്തുക്കള്‍ വീട്ടില്‍ വന്നിരുന്ന പഴയ കാലഘട്ടത്തിലേക്ക് … അതെ, അവന്‍ പറഞ്ഞത് ശരിയാണ് ..ആറേഴു വയസ്സ് പ്രായമുണ്ടായിരുന്ന എന്റെ ഇരട്ട പെണ്മക്കളായ രേഖയും രേഷ്മയും ഇവനെ അണിയിച്ചൊരുക്കുന്നത് പലപ്പോഴും ഞാനും കണ്ടിട്ടുണ്ട് … പക്ഷേ പണ്ടത്തെ കാര്യങ്ങള്‍ പലതും ഞാന്‍ മറന്നു പോയിരുന്നു …!

നൊസ്റ്റു അടിച്ച് യാതൊരു ടെന്‍ഷനുമില്ലാതെ എന്ത് പറയണമെന്നറിയാതെ വെറുതെ ഹാളിലെ മേല്‍ ഭാഗത്തേക്ക് നോക്കിയപ്പോള്‍ കത്തിനിന്ന ബള്‍ബുകളെല്ലാം നക്ഷത്രങ്ങളായി തോന്നി. യാതൊരു വ്യസനവുമില്ലാതെ പുഞ്ചിരിച്ചു നിന്ന എന്നെ ചെക്ക് ഇന്‍ കൗണ്ടറിലെ ചേച്ചി വണ്ടറടിച്ചു വിളിച്ചു, ബോര്‍ഡിങ് പാസ് തന്നു …അതിനിടയില്‍ ഞാനവനോട് പറഞ്ഞു ‘സന്തോഷം , ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോ എനിക്ക് നിന്നോട് സ്‌നേഹം കൂടുന്നു കുട്ടാ …നീ ഇതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ ?’

സംവിധായകന്‍ കൂളായി മറുപടി പറഞ്ഞു ‘ചില കാര്യങ്ങള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കും , അത് സ്വന്തം സൃഷ്ടിയിയിലും സ്വാധീനിക്കും.’ അത്രയൊന്നും നന്മയില്ലാത്ത നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ സ്മരണയുള്ള നന്മയുള്ള നന്ദിയുള്ള നവാഗത സംവിധായകനായ എന്റെ മധുവിന്റെ മനസ്സുണ്ടല്ലോ …അതാണ് അവന്റെ ക്വാളിറ്റി , അന്നും ഇന്നും ! ഒരുപക്ഷേ മലയാള സിനിമക്ക് അന്യം നിന്നുപോയ ഗുണമേന്മ. കഴിഞ്ഞ വെള്ളിയാഴ്ച്ച മാധവേട്ടന്റെ ( മധുവിന്റെ / മഞ്ജുവിന്റെ അച്ഛന്‍ ) ശ്രാദ്ധദിനമായിരുന്നു, അതിനിടയിലാണ് ഇക്കാര്യം ഓര്‍മ വന്നപ്പോള്‍ അവനെന്നെ വിളിച്ചത് .. ഞാനിക്കാര്യം എന്റെ കുടുംബത്തില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കും അദ്ഭുതം, പെരുത്ത് സന്തോഷം ..! ഒരൊറ്റ ഫോണ്‍കാളില്‍ സത്യസന്ധവും ലളിതവും സുന്ദരവുമായി പറഞ്ഞ വിഷയം പലര്‍ക്കും നല്‍കിയ സന്തോഷം വിലമതിക്കാനാവാത്തതാണ് …!

കട്ടികൂടിയ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിട്ട് പറന്നിറങ്ങിയ എയര്‍ ഇന്ത്യയ്ക്ക് അനക്കമോ കുലുക്കമോ ഉണ്ടായിരുന്നില്ല , അതോ ഞാന്‍ അറിയാതെ പോയതോ …? പ്രേക്ഷകരില്‍ സന്തോഷം നിറക്കുന്ന , നല്ല കഥപറച്ചിലിന്റെ ദൃശ്യ ഭംഗിയുള്ള ഗംഭീര സിനിമകള്‍ ഉണ്ടാക്കാന്‍ ഉടയ തമ്പുരാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..! നീയെന്റെ കുഞ്ഞനുജനും ചെങ്ങായിയും ആണെന്നതില്‍ എന്നും അഭിമാനം .!

 

producer jolly joseph words about madhu warrier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക