മലയാള സിനിമയില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിന് പുറമേ ഹിന്ദിയിലും തമിഴിലുമെല്ലാം സിനിമകൾ അദ്ദേഹം സംവിധാനം നിർവഹിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ ദൗര്‍ബല്യമായ നടനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുയാണ്. ഡയലോഗ് കയ്യില്‍ നിന്നിട്ട് പറയാന്‍ താന്‍ ഒരാളെയും അനുവദിക്കില്ലെന്നും എന്നാല്‍ കുതിരവട്ടം പപ്പുവിനെ മാത്രമാണ് അതിന് അനുവദിക്കുന്നതെന്നും പ്രിയദർശൻ തുറന്ന് പറയുകയാണ്.
"പപ്പു ചേട്ടന്‍ എന്റെ വലിയ ഒരു വീക്നെസ് ആയിരുന്നു. അതായത് ഞാന്‍ സിനിമ കാണുന്ന കാലത്ത് 'ഈറ്റ' മുതലുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ അന്ന് ജഗതി അധികം സിനിമയില്‍ അഭിനയിക്കുന്ന സമയമല്ല. അവര്‍ക്കിടയ്ക്ക് മാത്രമേ വരാറുള്ളൂ. എനിക്ക് തോന്നുന്നത്
സാധാരണ ഞാന്‍ ഒരിക്കലും ഒരു ആക്ടറിനെ ഞാന്‍ എഴുതി വച്ചിരിക്കുന്നതിനു മുകളില്‍ ഡയലോഗ് പറയാന്‍ സമ്മതിക്കാറില്ല. കാരണം എന്തെന്നാല്‍ അവരത് പറഞ്ഞു കഴിഞ്ഞാല്‍ അടുത്ത ഡയലോഗ് രീതി ചിലപ്പോള്‍ മാറിപ്പോയേക്കാം. പക്ഷെ ഞാന്‍ ഒരാള്‍ക്ക് മാത്രമേ അതിന് അനുവാദം കൊടുക്കാറുള്ളൂ. അത് പപ്പു ചേട്ടന് മാത്രമാണ്". പ്രിയദര്‍ശന്‍ പറയുന്നു.