ഞാന്‍ പൃഥിരാജ് ആണ്; സിനിമയിലൊക്കെ അഭിനയിക്കുന്ന ആളാണ്;  നറുക്കെടുപ്പില്‍ വിജയി ആയ ഭാഗ്യശാലിയെ നേരിട്ട് ഫോണില്‍ വിളിക്കുന്ന നടന്റെ വീഡിയോ വൈറല്‍

Malayalilife
ഞാന്‍ പൃഥിരാജ് ആണ്; സിനിമയിലൊക്കെ അഭിനയിക്കുന്ന ആളാണ്;  നറുക്കെടുപ്പില്‍ വിജയി ആയ ഭാഗ്യശാലിയെ നേരിട്ട് ഫോണില്‍ വിളിക്കുന്ന നടന്റെ വീഡിയോ വൈറല്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പൃഥിരാജിന്റെ ഫോണ്‍ കോളിന്റെ വീഡിയോ വൈറലാകുന്നു. ഓണകോടിക്ക് ഒപ്പം ഒന്നര കോടിയും എന്ന ടാഗ്ലൈനോടെ കല്യാണ്‍ നടത്തിയ മത്സരത്തിന്റെ നറുക്കെടുപ്പിന് ശേഷം വിജയികളെ പൃഥ്വി ഫോണ്‍ വിളിച്ചിരുന്നു. ഈ ഫോണ്‍ കോളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

നറുക്കെടുപ്പില്‍ തൊടുപുഴ സ്വദേശിയായ സിസിലിന് സമ്മാനം ലഭിച്ചു. ഇക്കാര്യം അറിയിക്കാനായി പൃഥ്വി സിസിലിനെ ഫോണില്‍ വിളിച്ചു. ഞാന്‍ പൃഥ്വിരാജാണെന്ന് പറഞ്ഞപ്പോഴുള്ള സിസിലിന്റെ പ്രതികരണമാണ് ഏവരെയും ചിരിപ്പിച്ചിരിക്കുന്നത്.

പൃഥ്വിരാജാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം എങ്ങനെ എന്നായി യുവാവ്. ഞാന്‍ സിനിമയിലൊക്കെ അഭിനയിക്കുന്ന പൃഥ്വിരാജാണ് നിങ്ങള്‍ക്ക് നറുക്കെടുപ്പില്‍ ഫോക്‌സ്വാഗന്‍ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ശബ്ദത്തില്‍ ഒരു ഞെട്ടല്‍ പോലും ഇല്ലാതെ ഓക്കെ, ഓക്കെ താങ്ക്യൂ എന്നായിരുന്നു യുവാവിന്റെ മറുപടി. ഫോണില്‍ പറയുന്നത് കൃത്യമായി കേള്‍ക്കാത്തതാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകാന്‍ കാരണം.

പൃഥ്വി നായകനായി ബ്രദേര്‍ഴ്സ് ഡെ എന്ന ചിത്രമാണ് ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ രാഘവന്‍, മഡോണ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

prithviraj viral phone call video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES