Latest News

ആഡംബര കാറുകളുടെ സുല്‍ത്താനായ മെഴ്‌സിഡസ് എഎംജി 63 യെ സ്വന്തമാക്കി പൃഥിരാജ്; നാലര കോടിയുടെ സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനം നടന്‍ സ്വന്തമാക്കിയത് സെക്കന്റ് ഹാന്റായി

Malayalilife
topbanner
 ആഡംബര കാറുകളുടെ സുല്‍ത്താനായ മെഴ്‌സിഡസ് എഎംജി 63 യെ സ്വന്തമാക്കി പൃഥിരാജ്; നാലര കോടിയുടെ സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനം നടന്‍ സ്വന്തമാക്കിയത് സെക്കന്റ് ഹാന്റായി

ഡംബര കാറുകളുടെ സുല്‍ത്താനായ മെഴ്‌സിഡസ് എഎംജി 63 യെ സ്വന്തമാക്കി പൃഥിരാജ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്പെസിഫിക്കേഷനില്‍ സവിശേഷമായി കസ്റ്റമൈസ് ചെയ്ത എസ്.യു.വി മെഴ്സിഡസ്-എഎംജി ജി 63 ആണ് ഏറ്റവും പുതിയതായി പൃഥ്വിരാജിന്റെ കാര്‍ ഗാരേജിലെത്തിയത്. ഇക്കാര്യം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന റോയല്‍ ഡ്രൈവാണ് സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.

ഈയൊരു സ്പെസിഫിക്കേഷനുള്ള സ്പോര്‍ട്സ് യൂടിലിറ്റി വെഹിക്കിളിന് കേരള നിരത്തില്‍ നാലര കോടി രൂപ വിലവരും. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന റോയല്‍ ഡ്രൈവില്‍ നിന്നും യൂസ്ഡ് വാഹനമാണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്. ഇതേ ഡീലറിന്റെ കൈയ്യില്‍ നിന്നും താരം വാങ്ങുന്ന രണ്ടാമത്തെ ആഡംബര മോഡലാണ് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്.

നേരത്തെ ലംബോര്‍ഗിനിയുടെ ലക്ഷ്വറി എസ്യുവി ആയ യൂറുസ് റോയല്‍ ഡ്രൈവില്‍ നിന്നു വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള കാറാണ് നടനും സംവിധായകനും നിര്‍മാതാവുമായ മലയാള സിനിമയുടെ ട്രെന്റ് സെറ്റര്‍ പൃഥ്വി അന്നുവാങ്ങിയത്.

ഉറൂസ്, റേഞ്ച് റോവര്‍, പോര്‍ഷ കയീന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള ശേഖരവും പൃഥ്വിയുടെ ഗരാജിലുണ്ട്. ഈ നിരയിലേക്കാണ് കരുത്തനായ മെര്‍സിഡീസിന്റെ AMG G63 എസ്യുവിയും വരുന്നത്. KL 53 S 0001 എന്ന നമ്പരാണ് നായക നടന്റെ എസ്യുവിക്കുള്ളത്.

നിരവധി സിനിമാ താരങ്ങളാണ് മെര്‍സിഡീസിന്റെ ഈ ജി-വാഗണ്‍ എസ്യുവി ഉപയോഗിക്കുന്നത്. മലയാളത്തില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന് ഇതിനോടകം തന്നെ മെര്‍സിഡീസ് AMG G63 എസ്യുവി സ്വന്തമായുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ശക്തമായ എസ്യുവിയായിരുന്ന G55 AMG-യ്ക്ക് പകരമായാണ് G63 AMG അവതാരപ്പിറവിയെടുത്തത്.

രണ്ടര ടണ്‍ ഭാരമുളള കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് 100 Km speed വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ മാത്രം മതിയെന്നതാണ് മറ്റൊരു സവിശേഷത.
നിക്ഷേപത്തിന് മൂല്യവത്തായ സമ്മാനമാണ് ജി-63 എന്നാണ് വാഹനലോകത്തെ പ്രമുഖരുടെ റിവ്യു. സുഖകരമായ യാത്രാനുഭവം നല്‍കുന്ന ജി 63, മൂന്നക്ക വേഗതയില്‍ കുതിച്ചു പാഞ്ഞാലും ഓഫ് റോഡുകളില്‍ ഇഴഞ്ഞു നീങ്ങിയാലും യാത്രികര്‍ക്ക് അനായാസകരമായ അനുഭവമാണ് സമ്മാനിക്കുക.

ഓഫ് റോഡ് ഡ്രൈവിലും സുഖകരമായ ഇരിപ്പ് നല്‍കുന്ന സീറ്റിംഗ് സംവിധാനവും 22 ഇഞ്ച് അലോയ് വീല്‍സും നൈറ്റ് പാക്കേജസും ഈ എസ്.യു.വിയെ ആകര്‍ഷകമാക്കുന്നു. മസാജ് ഫങ്ഷന്‍ സീറ്റുകള്‍, ഡ്രൈവര്‍ അസിസ്റ്റന്റ് പാക്കേജ്, ആക്ടീവ് ഡിസ്ട്രോണിക് സിസ്റ്റം, അകത്തുള്ളവര്‍ക്ക് സ്ട്രെസ് റിലീസ് തരുന്ന എനര്‍ജൈസിംഗ് സംവിധാനം തുടങ്ങി വിശേഷങ്ങള്‍ നിരവധി.

അഞ്ചു ഡോറുള്ള കാറിന്റെ സിറ്റിംഗ് ശേഷി 5 ആണ്. 577 ബിഎച്ച്പിയും 850 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന ഇരട്ട ടര്‍ബോ 4.0 ലിറ്റര്‍ വി8 എന്‍ജിനാണ് ജി 63ന്റേത്. ഡ്രൈവര്‍ക്കും കോ ഡ്രൈവര്‍ക്കും എയര്‍ബാഗ് സപ്പോര്‍ട്ട്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡോര്‍ പാനല്‍, ഹൈ പെര്‍ഫോമന്‍സ് ബ്രേക്കിംഗ് സിസ്റ്റം,ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ ഫ്രണ്ട് സീറ്റ്, മനോഹരമായ ഇന്റീരിയര്‍ ലൈറ്റുകള്‍, കീ ലെസ് ഗോ സ്റ്റാര്‍ട്ടിംഗ് ഫങ്ഷന്‍, തെര്‍മോട്രോണിക് ഓട്ടോമെറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നല്‍കുന്ന നിരവധി സ്പെക്കുകളാണ് മെഴ്സിഡസ്-എഎംജി ജി63ല്‍ സജ്ജീകരിച്ചിട്ടുള്ളത്

Read more topics: # പൃഥിരാജ്
prithviraj bought new mercedes

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES