Latest News

വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും; സാഹസികതയ്‌ക്കൊപ്പം ഗിത്താര്‍ വായനയും പ്രിയ പൂച്ചക്കുട്ടിക്കൊപ്പമുള്ള നിമിഷങ്ങളും; തന്റെ ഇഷ്ടങ്ങള്‍ കോര്‍ത്തിണക്കിയുള്ള റീല്‍സുമായി പ്രണവ് മോഹന്‍ലാല്‍;റിയല്‍ ചാര്‍ലിയെന്ന് ആരാധകരും

Malayalilife
വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും; സാഹസികതയ്‌ക്കൊപ്പം ഗിത്താര്‍ വായനയും പ്രിയ പൂച്ചക്കുട്ടിക്കൊപ്പമുള്ള നിമിഷങ്ങളും; തന്റെ ഇഷ്ടങ്ങള്‍ കോര്‍ത്തിണക്കിയുള്ള റീല്‍സുമായി പ്രണവ് മോഹന്‍ലാല്‍;റിയല്‍ ചാര്‍ലിയെന്ന് ആരാധകരും

ടുത്തിടെയാണ് പ്രണവ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. കൂടുതലും തന്റെ യാത്രക്കിടയിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പങ്ക് വക്കാറുള്ള നടന്‍ കഴിഞ്ഞ ദിവസം പങ്ക് വച്ച റീല്‍സാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് 'മല്ലു സ്‌പൈഡര്‍മാന്‍' എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിക്കുന്നതും. ഇപ്പോളിതാ തന്റെ ഇഷ്ടങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ  വീഡിയോ ആണ് നടന്‍ പങ്ക് വച്ചത്.

ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്റെ ആദ്യ റീല്‍സില്‍ ഉണ്ട്. വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും ഗിറ്റാര്‍ വായനയുമൊക്കെ ആ വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രണവ് പറഞ്ഞിട്ടില്ല. പലപ്പോഴായി എടുത്ത വീഡിയോകള്‍ ചേര്‍ത്തതാണ് റീല്‍സ്. മുടിവെട്ടി പുതിയ ലുക്കിലും പാറിപ്പറന്ന് ഫ്രീയായി ഇട്ട മുടിയും താടിയും ഉള്ള ലുക്കിലും മൊട്ടയിച്ച ലുക്കിലുമെല്ലാം പ്രണവ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ആദ്യ റീല്‍സ് വീഡിയോ ആണെന്നു മാത്രം പറഞ്ഞിട്ടുണ്ട്. സ്‌പെയിന്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒരാഴ്ച മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ പ്രണവ് പങ്കുവച്ചിരുന്നു. എന്തായാലും നടന്റെ റീല്‍സ് കണ്ട് റിയല്‍ ചാര്‍ലിയെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈല്‍ കാല്‍നടയായാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസന്‍ ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 

pranav mohanlal new reels

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക