അല്ലു അര്‍ജുന്റെ 'ബുട്ട ബൊമ്മ' ഗാനത്തിന് ചുവടുവച്ച് വിജയ്. നടി പൂജ ഹേഗ്ഡെ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് വിജയ് 49-ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ ഒരു ദിവസം വൈകിയാണ് പൂജ ഹേഗ്ഡെ ആശംസകള്‍ അറിയിച്ച് എത്തിയത്.
ആശംസയ്ക്ക് ഒപ്പം പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ബീസ്റ്റ് സെറ്റില്‍ നിന്നുളള ഒരു അടിപൊളി വീഡിയോയാണ് പൂജ പങ്കിട്ടത്. ബുട്ടബൊമ്മ എന്ന ഗാനത്തിനൊപ്പമാണ് വിജയ് നൃത്തം ചെയ്യുന്നത്. ദളപതി, പൂജ, സതീഷ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളെയും കാണാം.
'ബീസ്റ്റിലെ സെറ്റില്‍ നിന്നുളള ദൃശ്യങ്ങള്‍, എന്റെ ഫോണിലുണ്ടായിരുന്ന വളരെ മൂല്യമുളള ഒന്നാണിത്. ഇന്നലെ ദളപതിയുടെ പിറന്നാളായിരുന്നല്ലോ,'പൂജ വീഡിയോയ്ക്കൊപ്പം കുറിച്ചു.
കോമഡി ആക്ഷന്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രം തന്നെയാകും. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്.മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതസംവിധാനം. സണ്‍പിക്‌ചേഴ്‌സ് നിര്‍മാണം ചിത്രം ഏപ്രില്‍ 13ന് റിലീസിനെത്തിയിരുന്നു.