Latest News

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ഹര്‍ജി; 'ലിയോ' കണ്ട് സമ്മര്‍ദമുണ്ടായെന്ന് യുവാവ്

Malayalilife
സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ഹര്‍ജി; 'ലിയോ' കണ്ട് സമ്മര്‍ദമുണ്ടായെന്ന് യുവാവ്

മിഴ് ചലച്ചിത്ര സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ കോടതിയില്‍ ഹര്‍ജി. സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ താരം വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' എന്ന ചിത്രത്തില്‍ അക്രമവും ലഹരിമരുന്ന് കുത്തിനിറച്ച രംഗങ്ങളും ചിത്രീകരിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

മധുര സ്വദേശി രാജ മുരുകനാണ് ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ ലോകേഷിന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയിരുന്നു.

petition in madras hc against leo director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക