2007ല്‍ ഹലോ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയാണ് പാര്‍വതി മില്‍ട്ടനെ ആരും മറന്ന് കാണില്ല.ഹലോ വന്‍ വിജയം നേടിയതിനൊപ്പം പാര്‍വതിയും ശ്രദ്ധിക്കപ്പെട്ടു. അതേവര്‍ഷം തന്നെ മോഹന്‍ലാല്‍ നായകനായ ഫ്ളാഷ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. അമേരിക്കയില്‍ മോഡലിങ് നടത്തുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബാര്‍ബി തീമിലുള്ള തന്റെ ചിത്രങ്ങള്‍ ആണ് നടി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.ബാര്‍ബിയുടെ വേഷങ്ങള്‍ ധരിച്ച് കൊണ്ട് വിവിധ രൂപത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. ചിത്രം ഇതോടെ ചര്‍ച്ചാ വിഷയമായി.
'ബാര്‍ബി ലോകത്ത് ജീവിക്കുന്നു' എന്നാണ് പാര്‍വതിയുടെ പോസ്റ്റിനു താഴെ കുറിച്ച വാക്കുകള്‍. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ നായികയെ ഇപ്പോള്‍ പെട്ടെന്ന് കണ്ടാല്‍ മനസിലാവില്ല. ചെല്ലത്താമരേ എന്ന പാട്ടിലൂടെ നൃത്തം ചെയ്ത ആ പെണ്‍കുട്ടിയെ ആരും മറക്കില്ല. ശിവരാമന്റെ സ്വന്തം പാര്‍വതിയായി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയെ വീണ്ടും സ്ക്രീനില്‍ കാണുമോ എന്ന ആഗഹം മലയാളികള്‍ക്ക് പങ്ക് വക്കുന്നുണ്ട്. എന്നാല്‍ താരം പൂര്‍ണമായും ഡാന്‍സും മോഡലിംഗുമായി തിരക്കിലാണ്.അച്ഛന് ജര്‍മന്‍ സ്വദേശിയും അമ്മ പഞ്ചാബിയുമാണ്. 2004 ല്‍ മിസ് ടീന്‍ ഇന്ത്യ ബേ സൗന്ദര്യ മത്സരത്തില്‍ മില്‍ട്ടണ്‍ ഒന്നാമതെത്തി.
മലയാളത്തില്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചശേഷം വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പാര്‍വതി മില്ട്ടന്. അമേരിക്കന്‍ മോഡലായ പാര്‍വതി നല്ലൊരു നര്‍ത്തകി കൂടിയാണ്. 2005ല്‍ റിലീസ് ചെയ്ത വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
യമഹോ യമ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2013ല്‍ മുംബയ് സ്വദേശി ഷംസു ലലാനിയെ വിവാഹം ചെയ്തതോടെ പാര്‍വതി അഭിനയരംഗത്തോട് വിടപറഞ്ഞു. അമേരിക്കയിലെ ന്യൂജഴ് സിയിലാണ് പാര്‍വതി മില്‍ട്ടണ്‍ ജനിച്ചത്.
2004ല്‍ മിസ് ടീന്‍ ഇന്ത്യ ബേ മത്സരത്തില്‍ കിരീടം ചൂടിയിരുന്നു. കാലിഫോര്‍ണിയയിലാണ് പാര്‍വതിയും കുടുംബവും സ്ഥിരതാമസമാക്കിയിരിക്കുന്നത്.