Latest News

തമിഴ്‌നടനാണ് നയകനെന്ന് എന്നെ കബളിപ്പിച്ചാണ് ആ ചിത്രത്തില്‍ അഭിനയിപ്പിച്ചത്; ആ സിനിമ പുറത്തിറങ്ങരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു; നടന്‍ ബൈജു എഴുപുന്ന ചതിച്ചെന്ന് ആരോപിച്ച് പാര്‍വതി ഓമനക്കുട്ടന്‍ രംഗത്ത് ; കെ ക്യു സിനിമ വിവാദത്തില്‍

Malayalilife
തമിഴ്‌നടനാണ് നയകനെന്ന് എന്നെ കബളിപ്പിച്ചാണ് ആ ചിത്രത്തില്‍ അഭിനയിപ്പിച്ചത്; ആ സിനിമ പുറത്തിറങ്ങരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു; നടന്‍ ബൈജു എഴുപുന്ന ചതിച്ചെന്ന് ആരോപിച്ച് പാര്‍വതി ഓമനക്കുട്ടന്‍ രംഗത്ത് ; കെ ക്യു സിനിമ വിവാദത്തില്‍

രാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിപ്പിച്ച് തന്നെ പറ്റിച്ചെന്ന ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍ രംഗത്ത്. നടനും സംവിധായകനുമായ ബൈജു ഏഴുപുന്ന ചതിച്ചെന്നാരോപിച്ച് നടിയും മുന്‍ മിസ് ഇന്ത്യ റണ്ണറപ്പുമായ പാര്‍വതി ഓമനക്കുട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആദ്യ മലയാള  സിനിമയായ 'കെ ക്യു'വിലാണ് തന്നെ കബളിപ്പിച്ചതെന്നും പാര്‍വതി പറയുന്നു. ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്.

ഇത് വിശ്വസിച്ച് താന്‍ കരാറില്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു.

ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത് പൂര്‍ത്തിയാക്കിയതെന്നും, ഇത് പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

parvathy omankuttan against baiju ezhupunna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES