ലോകം മുഴുവന്‍ കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ് കൊവിഡ് വാക്‌സിന്‍. എന്നാല്‍ ഇപ്പോള്‍ കൊവിഡിനെതിരെ ആദ്യ വാക്സിന്‍ റഷ്യ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്നത് വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുചിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയടക്കം എന്നാല്‍ റഷ്യന്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.യു.എന്‍ ആരോഗ്യ ഏജന്‍സി വാക്സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഏജന്‍സി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
'തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്സിന് വേണ്ടിയാവാം ലോകാരോഗ്യ സംഘടന റഷ്യന്‍ വാക്സിന് എതിരേ തിരിയുന്നത്.' എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ ഒമര്‍ ലുലു വാക്‌സിന്‍ പ്രഖ്യാപിച്ച വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇപ്പോള്‍ ഞൗശൈമ വികസിപ്പിച്ച കോവിഡ് വാക്സിന് എതിരേ ണഒഛ സംസാരിച്ച് തുടങ്ങി കോടാനു കോടി രൂപയുടെ കച്ചവടമാണ് ഈ വാക്സിന്‍ മൂലം നടക്കാന്‍ പോവുന്നത്. ചിലപ്പോള്‍ സത്യസന്ധമാവാം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്സിന് വേണ്ടിയാവാം ണഒഛ റഷ്യന്‍ വാക്സിന് എതിരേ തിരിയുന്നത്. പക്ഷേ എന്റെ സംശയം ഇതാണ് 'ഈ WHO കോവിഡിന്റെ തുടക്ക സമയത്ത് എവിടെ പോയി, ഇങ്ങനെ ഒരു വൈറസ് പടരുന്ന കാര്യം ണഒഛ കറക്ടായി എല്ലാ രാജ്യങ്ങളെയും ഇന്‍ഫോമ് ചെയ്തിരുന്നെങ്കില്‍ ഇത്ര ഭീകര അവസ്ഥ വരുമായിരുന്നോ ?