Latest News

റിലീസ് വൈകിയതിന് പിന്നില്‍  നിര്‍മ്മാതാവിന്റെ ചതി; ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഏറ്റെടുത്തത്; ഒടുവില്‍ നിവിന്‍ പോളി ചിത്രം തുറമുഖം നാളെ തിയേറ്ററുകളിലേക്ക്

Malayalilife
റിലീസ് വൈകിയതിന് പിന്നില്‍  നിര്‍മ്മാതാവിന്റെ ചതി; ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഏറ്റെടുത്തത്; ഒടുവില്‍ നിവിന്‍ പോളി ചിത്രം തുറമുഖം നാളെ തിയേറ്ററുകളിലേക്ക്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച് നാളെ പ്രദര്‍ശനത്തിന് എത്തുകയാണ്.

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തുറമുഖം റിലീസിനൊരുങ്ങുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. 

മൂന്നു തവണയാണ് തുറമുഖത്തിന്റെ റിലീസ് മാറ്റിവച്ചത്. ചിത്രത്തിന്റെ റിലീസ് ഇത്രയും വൈകിയതിന്റെ പിന്നില്‍ നിര്‍മ്മാതാവിന്റെ ചതിയാണെന്ന് നിവിന്‍ പോളി പറഞ്ഞു.

കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍.മലയാള സിനിമയ്ക്ക് താങ്ങാന്‍ പറ്റാവുന്ന ബഡ്ജറ്റില്‍ ചെയ്ത ഒരു സിനിമയാണിത്.

സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്. തുറമുഖം നിര്‍മ്മാതാക്കള്‍ ഈ പടത്തില്‍ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂര്‍വമായ കാര്യം അല്ല.

പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പുണ്ടായിട്ടും അഭിനയിതച്ചവരോട് പ്രമോഷന് വേണ്ടി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു, സിനിമയുടെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുകയാണെങ്കില്‍ റിലീസ് ചെയ്യാമെന്ന് നിര്‍മ്മാതാവ് പറഞ്ഞതായും നിവിന്‍ വ്യക്തമാക്കി, കോടികളുടെ ബാദ്ധ്യത ആ സമയത്ത് തന്റെ തലയില്‍ വയ്ക്കാന്‍ പറ്റില്ലായിരുന്നു, അതിനാലാണ് അന്ന് സിനിമ റിലീസ് ആകാതിരുന്നതെന്നും നിവിന്‍ വെളിപ്പെടുത്തി. ചിത്രത്തിന്റെ സാമ്പത്തിക ഊരാക്കുടുക്കുകള്‍ അഴിക്കാന്‍ നിലവിലെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിവിന്‍ പറയുന്നു. ഇക്കാര്യത്തില്‍ ലിസ്റ്റിനോട് കടപ്പാടുണ്ടെന്നും നിവിന്‍ പറഞ്ഞു.

1962 വരെ കൊച്ചിയില്‍ നില നിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ , സമരവുമാണ് ചിത്രത്തിന്റെ പ്രമേയം.മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍ , നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിര്‍വഹിച്ചിരിക്കുന്നത്. കെ.എം. ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. എഡിറ്റിംഗ് ബി. അജിത്കുമാര്‍, കലാസംവിധാനംഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരംസമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ദീപക് പരമേശ്വരന്‍.


 

nivin pauly says about thuramukham releasing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES