Latest News

2023 ലെ ചെറുക്കനൊപ്പമുള്ള ആദ്യ പോസ്റ്റ്; മോറോക്കോയില്‍ ഫഹദിനൊപ്പം അവധിയാഘോഷിച്ച ചിത്രങ്ങള്‍ പങ്ക് വച്ച്‌ നസ്രിയ; താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കും സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറെ

Malayalilife
2023 ലെ ചെറുക്കനൊപ്പമുള്ള ആദ്യ പോസ്റ്റ്; മോറോക്കോയില്‍ ഫഹദിനൊപ്പം അവധിയാഘോഷിച്ച ചിത്രങ്ങള്‍ പങ്ക്  വച്ച്‌ നസ്രിയ; താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കും സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറെ

ലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഏറെ ഫോളോവേഴ്‌സുള്ള താരം കൂടിയായ നസ്രിയ പങ്ക് വക്കുന്ന ഓരോ പോസ്റ്റും അതുകൊണ്ട് തന്നെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോളിതാ 2023 ലെ ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്ന് പറഞ്ഞ് നടി പങ്ക് വച്ച ചിത്രങ്ങളും വൈറലാവുകയാണ്.

മൊറോക്കൊയില്‍ അവധി ആഘോഷിക്കാനെത്തിയിരിക്കുകയാണ് താരദമ്പതികള്‍. ഈ വര്‍ഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രങ്ങളാണ് പോസ്റ്റില്‍ കൂടുതലായും ഉള്‍പ്പെടുന്നത്. ഫഹദിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ;മലയന്‍ക്കുഞ്ഞ്ആഹാ സുന്ദരാ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

 

Read more topics: # നസ്രിയ,# ഫഹദ്
nazriya fahadh morocco trip photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക