ജവാന്‍' ചിത്രത്തില്‍ തന്റെ റോളുകള്‍ വെട്ടിക്കുറച്ചതിനാല്‍ സംവിധായകന്‍ അറ്റ്‌ലിയോട് നയന്‍താര ദേഷ്യത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ അറ്റ്‌ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഈ പ്രചാരണങ്ങളോട് നയന്‍താര പ്രതികരിച്ചത്.
ഇപ്പോഴിതാ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ താരം നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.നയന്‍താര മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോടും നയന്‍താര പ്രതികരിച്ചിട്ടില്ല.
നായികയായ തന്നെക്കാള്‍ കുടുതല്‍ പ്രശംസകള്‍ ലഭിച്ചത് കാമിയോ റോളിലെത്തിയ ദീപിക പദുക്കോണിനാണ് എന്നതില്‍ നയന്‍താര നിരാശയിലാണ് എന്നായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. ജവാനില്‍ നയന്‍താര ചെയ്ത വേഷത്തെ കുറിച്ച് ഷാരൂഖ് ഖാന്‍ പ്രതികരിച്ചിരുന്നു.ഒരു അമ്മയായ നര്‍മദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖിന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോള്‍ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ ടൈം കുറവായി. എങ്കിലും പക്ഷേ മികച്ചതായിരുന്നു കഥാപാത്രമെന്നും താരം ആരാധകന് മറുപടിയായി വ്യക്തമാക്കി.
സെപ്റ്റംബര്‍ 7ന് ചിത്രം തിയേറ്ററുകളില്‍ എത്തിയ ജവാന്‍ ആഗോളതലത്തില്‍ 1000 കോടി ക്ലബിലേക്ക് കുതിക്കുകയാണ് . സംവിധായകന്‍ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.