Latest News

നയന്‍താരക്ക് വേണ്ടി വാടകഗര്‍ഭധാരണത്തിന് തയ്യാറായത് ബന്ധു തന്നെയെന്ന് സൂചന; ആശുപത്രിയിലെ അന്വേഷണത്തിന് ശേഷം താരദമ്പതികളെ ചോദ്യം ചെയ്‌തേക്കും; താരസുന്ദരി വാടകഗര്‍ഭധാരണത്തിലൂടെ അമ്മയായ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം

Malayalilife
നയന്‍താരക്ക് വേണ്ടി വാടകഗര്‍ഭധാരണത്തിന് തയ്യാറായത് ബന്ധു തന്നെയെന്ന് സൂചന; ആശുപത്രിയിലെ അന്വേഷണത്തിന് ശേഷം താരദമ്പതികളെ ചോദ്യം ചെയ്‌തേക്കും; താരസുന്ദരി വാടകഗര്‍ഭധാരണത്തിലൂടെ അമ്മയായ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം

ടി നയന്‍താരക്കും വിഘ്‌നേഷ് ശിവനും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ കുറിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. താരദമ്പതികള്‍ വാടകഗര്‍ഭധാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും.

വാടക ഗര്‍ഭധാരണത്തിനായി സമീപിച്ച ആശുപത്രിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും മൊഴി രേഖപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണത്തിന് നയന്‍താരയുടെ ഒരു ബന്ധു തയ്യാറായിരുന്നതായാണ് സൂചന.

വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയില്‍ നിയമം ഭേദഗതി ചെയ്തിരുന്നു.

nayanthara surrogacy special team

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക