എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമെന്നും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നും പരാമര്‍ശം; അഭിമുഖത്തിനിടെ ജന്മനാടിനെക്കുറിച്ച് നവ്യ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

Malayalilife
എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമെന്നും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നും പരാമര്‍ശം; അഭിമുഖത്തിനിടെ ജന്മനാടിനെക്കുറിച്ച് നവ്യ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

രു അഭിമുഖത്തില്‍ നടി നവ്യ നായര്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്. ഒരു ചാനല്‍ അഭിമുഖത്തില്‍ നവ്യ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും പ്രതിഷേധം ഉയരുന്നത്. 

നവ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യ സാസ്‌ക്കാരിക പ്രവര്‍ത്തകരും, കലാകാരന്മാരും, പൊതു പ്രവര്‍ത്തകരും രംഗത്ത് എത്തി.  ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമര്‍ശം. ഇന്നാട്ടില്‍ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയില്‍  പറയുന്നുണ്ട്.

ചില പോസ്റ്റുകളില്‍ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മുത്തുമണികള്‍ പോലെ വിളഞ്ഞ നെല്‍ പാടങ്ങള്‍ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് നവ്യയെ ചില പോസ്റ്റുകളില്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഇന്നാട്ടില്‍ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടില്‍ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ഒന്ന് കായംകുളത്താണ്- എന്‍ടിപിസി എന്ന് നവ്യ പറഞ്ഞെങ്കില്‍ ഞങ്ങള്‍ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില പോസ്റ്റുകള്‍ പറയുന്നു. 

Read more topics: # നവ്യ നായര്‍
navya nair about native place

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES