Latest News

ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം; നൃത്തത്തിനൊടുവില്‍ വിതുമ്പി കരഞ്ഞ് നവ്യ: ആശ്വസിപ്പിച്ച് കാണിക്കള്‍ക്കിടയില്‍ നിന്നൊരു മുത്തശ്ശി; വീഡിയോ

Malayalilife
 ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം; നൃത്തത്തിനൊടുവില്‍ വിതുമ്പി കരഞ്ഞ് നവ്യ: ആശ്വസിപ്പിച്ച് കാണിക്കള്‍ക്കിടയില്‍ നിന്നൊരു മുത്തശ്ശി; വീഡിയോ

ഗുരുവായൂര്‍ അമ്പലത്തില്‍ കഴിഞ്ഞ ദിവസം നൃത്തം അവതരിപ്പിച്ച നവ്യ നായരുടെ വീഡിയോയാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്.ഗുരുവായൂരപ്പനെ ധ്യാനിച്ച്, ഭക്തിയില്‍ മുഴുകി വിങ്ങുന്ന നടിയെയാണ് വീഡിയോയില്‍ കാണുന്നത്.

നൃത്തത്തിനൊടുവില്‍ കൃഷ്ണ സ്തുതി കേട്ട് വികാരീതയായി കണ്ണീര്‍ വാര്‍ക്കുന്ന നവ്യയെ ആശ്വസിപ്പിക്കാന്‍ വേദിയ്ക്ക് അരികിലേക്ക് എത്തുകയാണ് കാണികള്‍ക്കിടയില്‍ നിന്നൊരു മുത്തശ്ശി, വീഡിയോ കാണാം. സെക്യൂരിറ്റി ജീവനക്കാരന്‍ ആ മുത്തശ്ശിയെ വേദിയ്ക്ക് അരികില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നവ്യയെ അടുത്തേക്ക് വിളിച്ച് അവിടെ തന്നെ നില്‍ക്കുകയാണ് മുത്തശ്ശി. നവ്യ മുത്തശ്ശിയ്ക്ക് അരികിലെത്തുമ്പോള്‍ നവ്യയുടെ കൈകളില്‍ പിടിച്ച് കരയുകയാണ് അവര്‍. 

നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവര്‍ത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായര്‍. പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന  'പാതിരാത്രി' ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിന്‍ ഷാഹിര്‍ ആണ് നായകന്‍. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. 

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ~Arya~ (@_arya_vijaykumar)

Read more topics: # നവ്യ നായര്‍
navya nair dance emotional

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES