Latest News

നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന നാനി30; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും ജൂലൈ 13ന്

Malayalilife
 നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന നാനി30; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും ജൂലൈ 13ന്

വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും നിര്‍മിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30യുടെ പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും 13ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്യും. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയിനര്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുമെന്ന് തീര്‍ച്ച. 

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍ നായികയായി എത്തുന്നു. വ്യത്യസ്തമായ രീതിയിലാണ് നാനിയും മൃണാള്‍ താക്കൂറും അന്നൗന്‍സ്മെന്റ് ഡേറ്റ് പുറത്തുവിട്ടത്.

പാരാഗ്ലൈഡിംഗ് ചെയ്യുന്നതിനിടയിലാണ് നാനി അന്നൗന്‍സ്മെന്റ് ഡേറ്റ് പങ്കുവെച്ചത്. ചിത്രത്തിനായി ഒട്ടനവധി റിസ്‌കുകള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തം. ഒരു കപ്പല്‍ യാത്രയ്ക്കിടെയാണ് മൃണാള്‍ അന്നൗന്‍സ്മെന്റ് ഡേറ്റ് പങ്കുവെച്ചത്. 'ഒഴുകുന്ന കടലിനെ പോലെ..സ്‌നേഹം ഞങ്ങളിലേക്ക് എത്തുന്നു' എന്ന ക്യാപ്ഷനോടെയാണ് മൃണാള്‍ വീഡിയോ പങ്കുവെച്ചത്.

ഡിസംബര്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നര്‍ക്കൊപ്പം പുതിയ ടെക്നീഷ്യന്‍സ് കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ - പ്രവീണ് ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാഷ് കൊല്ല, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - ഇ വി വി സതീഷ്, പി ആര്‍ ഒ - ശബരി

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nani (@nameisnani)

Read more topics: # നാനി30
nani 30 movie first look and glimpse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക