വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും നിര്‍മിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നാനി30യുടെ പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് എത്തുന്നത്.
മൃണാള്‍ താക്കൂര്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഗോവയില്‍ പുരോഗമിക്കുകയാണ്. നാനിയും തന്റെ മകളെ കെട്ടിപിടിക്കുന്ന ഒരു പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. വ്യാഴാഴ്ച ദിവസമാണ് റിലീസ്.
പരിചയസമ്പന്നര്‍ക്കൊപ്പം പുതിയ ടെക്നീഷ്യന്‍സ് കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ - പ്രവീണ് ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാഷ് കൊല്ല, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - ഇ വി വി സതീഷ്, പി ആര്‍ ഒ - ശബരി