സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലുന്ന വീഡിയോ വൈറലായതോടെ സംഭവത്തില്‍ ക്ഷമാപണവുമായി നാനാ പടേക്കര്‍; സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും വിശദീകരണം

Malayalilife
സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലുന്ന വീഡിയോ വൈറലായതോടെ സംഭവത്തില്‍ ക്ഷമാപണവുമായി നാനാ പടേക്കര്‍; സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും വിശദീകരണം

ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടന്‍ നാന പടേക്കറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു.ജേണി എന്ന സിനിമയുടെ വാരണാസി ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. ചിത്രീകരണത്തിന് തയ്യാറെടുക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനെ നാന തല്ലിയെന്ന പേരിലുള്ള വീഡിയോയാണ് വൈറലായത്.

താരം കൈ ചൂണ്ടി ആരാധകനെ ശാസിക്കുന്നുണ്ട്. ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ച് വലിച്ചിഴച്ച് സ്ഥലത്ത് നിന്നും തളളി മാറ്റുന്നതും വീഡിയോയില്‍ ഉണ്ട്.  ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് നാനാ പടേക്കറിന് നേരെ ഉയരുന്നത്.

ഇതോടെ ക്ഷമ ചോദിച്ച് നടന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാചിത്രീകരണത്തിനിടെ ആളുമാറി യുവാവിനെ തല്ലുകയായിരുന്നുവെന്നാണ് നടന്റെ വിശദീകരണം. സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്നു കരുതിയാണ് അങ്ങനെ പെരുമാറിയതെന്നും തെറ്റുതിരിച്ചറിഞ്ഞ് യുവാവിനെ തിരികെ വിളിച്ചെങ്കിലും അയാള്‍ ഓടിപ്പോയിരുന്നുവെന്നും നാനാ പടേക്കര്‍ പറഞ്ഞു.

''ഞാനൊരു കുട്ടിയെ തല്ലുന്ന വിഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ഇത് ഞങ്ങളുടെ സിനിമയിലെ ഒരു രംഗമായിരുന്നു. അതിന്റെ റിഹേഴ്സലും നടത്തിയിരുന്നു. പുറകില്‍ നിന്നൊരാള്‍ എന്നെ ശല്യം ചെയ്യാന്‍ വരുന്നതും ഞാനയാളെ അടിച്ച് ഓടിക്കുന്നതുമാണ് സീനിലുള്ളത്. അങ്ങനെ രണ്ടാമത്തെ റിഹേഴ്‌സലിനു റെഡിയായി നില്‍ക്കുമ്പോഴാണ് ഈ പയ്യന്‍ ഫോണുമായി സെല്‍ഫി എടുക്കാന്‍ എന്റെ അരികിലെത്തിയത്.

എനിക്ക് അറിയില്ലായിരുന്നു പയ്യന്‍ പുറത്തുനിന്ന വന്ന ആരാധകനാണെന്ന്. ഞാന്‍ ഷോട്ടിലുളളതുപോലെ പയ്യനെ തല്ലി. പിന്നീടാണ് അറിയുന്നത് അത് സിനിമയിലുള്ള ആളല്ലെന്ന്. പക്ഷേ അപ്പോഴേക്കും പയ്യന്‍ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വിഡിയോ പകര്‍ത്തിയത്.

വീഡിയോയ്ക്ക് പിന്നിലെ കഥ വിശദീകരിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു്. ചിത്രത്തിന്റെ സംവിധായകനായ അനില്‍ ശര്‍മയാണ് വിശദീകരണമായി എത്തിയത്. സിനിമയിലെ ഒരു രംഗമാണിതെന്നും നാന ആരെയും തല്ലിയിട്ടില്ലെന്നുമാണ് സംവിധായകന്‍ പറയുന്നു.

nana patekar viral video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES