Latest News

നമ്മ വിട്ടു പിളള്ളെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിനിടെ സര്‍പ്രൈസ് നല്കി ശിവകാര്‍ത്തികേയന്റെ ഭാര്യയുടെ വീഡിയോ; ഭാര്യയുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ കേട്ട് നിറകണ്ണുമായി ശിവകാര്‍ത്തികേയനും; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
നമ്മ വിട്ടു പിളള്ളെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിനിടെ സര്‍പ്രൈസ് നല്കി ശിവകാര്‍ത്തികേയന്റെ ഭാര്യയുടെ വീഡിയോ; ഭാര്യയുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ കേട്ട് നിറകണ്ണുമായി ശിവകാര്‍ത്തികേയനും; വൈറലാകുന്ന വീഡിയോ കാണാം

ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന നമ്മ വീട്ടു പിള്ളൈറിലിസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചിരുന്നു. ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ഉണ്ടായ ചില നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.

പരിപാടികളിലെല്ലാം ഭാര്യയും കുടുംബവുമായി എത്തുന്ന താരത്തിന് ഭാര്യ ചടങ്ങിനിടെ നല്കിയ സര്‍പ്രൈസ് വിഡിയോ എല്ലാവരുടെയും കണ്ണ് നനയിക്കുന്നതാണ്. വീഡിയോയിലൂടെ ശിവയുടെ ഭാര്യ ആര്‍തി പങ്ക് വച്ച വാക്കുകള്‍ ഇങ്ങനെ:

'ഈ ലോകത്തില്‍ മകള്‍ ആരാധനയോട് എത്ര ഇഷ്ടമുണ്ടോ അത്രത്തോളം ഇഷ്ടം ശിവയോടും ഉണ്ട്. എന്നെയും മകളെയും എങ്ങനെ നോക്കുന്നുവോ അതുപോലെ തന്നെയാണ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അദ്ദേഹം നോക്കുന്നത്. എത്ര ഭര്‍ത്താക്കന്മാര്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും ശിവയായിരിക്കും. ഇതാദ്യമായി ഒരു വേദിയില്‍ വെച്ച് ഞാന്‍ പറയുന്നു ഐ ലവ് യു. ഒരു സോറിയും ചോദിക്കുന്നു, ശിവയോട് പറയാതെ ഇങ്ങനെ വീഡിയോ ചെയ്തതില്‍'' എന്നാണ് ആര്‍തി പറയുന്നത്.

'ഞങ്ങള്‍ക്കുളളിലെ ബന്ധം ഐ ലവ് യുവില്‍ ഒതുങ്ങുന്നതല്ല. ആദ്യമായാണ് ഇവളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുന്നത്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം സംസാരിക്കും. എന്നാല്‍ ഐ ലവ് യു വാക്കുകളൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. എന്നാല്‍ ഈ വേദിയില്‍ നിന്നും അത് കേള്‍ക്കുമ്പോള്‍ ജീവിതത്തിലെ വലിയൊരു നിമിഷമായി തോന്നുന്നു. എന്ന് ശിവകാര്‍ത്തികേയനും പറഞ്ഞു. ആര്‍തിയുടെ ആവശ്യപ്രകാരം ഒരു ഗാനവും ആലപിച്ചായിരുന്നു താരം വേദിയിലെത്തിയത്.

 

namma veettu pilla audio launch Vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES