Latest News

നാളെ ഞങ്ങളുടെ വിവാഹം മുഹൂര്‍ത്തം 9 27-ന്  യൂട്യൂബില്‍ റിലീസായി

Malayalilife
 നാളെ ഞങ്ങളുടെ വിവാഹം മുഹൂര്‍ത്തം 9 27-ന്  യൂട്യൂബില്‍ റിലീസായി

സാസ് സിനി പ്രൊഡക്ഷന്‍സ്,സിന്ദൂര ദീപം ഫിലിം ഹൗസ് എന്നീ ബാനറുകളില്‍ സിന്ധു ബി ബാലന്‍,ജയന്‍ ബി ബാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നാളെ ഞങ്ങളുടെ വിവാഹം മുഹൂര്‍ത്തം 9 27-ന് 'എന്ന സിനിമ സാസ് സിനി പ്രൊഡക്ഷന്‍സിന്റെ യൂട്യൂബില്‍ റിലീസായി.

നവാഗതനായ ദീപക് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, സാലു കൂറ്റനാട്, ഹരീന്ദ്രന്‍ കാടാമ്പുഴ,ഇ ഷാനി,ദേവിക ദാസ്, സതീഷ് പട്ടാമ്പി,അഹല്യ വയനാട്, പ്രീതി കണ്ണൂര്‍,ഷൈമ വടകര, സതീശന്‍തിരുന്നാവായ, കൃഷ്ണ ഉണ്ണിവൈരംകോട്, മുരളീധരന്‍ വള്ളത്തോള്‍,നൂറനാട് രാജീവ് തുടങ്ങിയവര്‍  പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജിജു വിഷ്വല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സുരേഷ് കായകുളം
കഥ തിരക്കഥ,
സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്-റഷീദ് തിരൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോള്‍-സതീഷ് പട്ടാമ്പി,കല-മുരളി കാടാമ്പുഴ,
മേക്കപ്പ്-അനീഷ് പാലോട്,വസ്ത്രാലങ്കാരം-വിശ്വന്‍ ഇ തിരുനാവായ,പശ്ചാത്തല സംഗീതം-കെനാസ്,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഷാജി പി ജോണ്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-സുരേഷ് കായംകുളം,മിക്‌സിങ്-ബാലു മെട്രോ സ്റ്റുഡിയോ കൊച്ചിന്‍, ഡബ്ബിങ്-അന്‍ഷാദ് ജോയ് സ്റ്റുഡിയോ എടപ്പാള്‍,ഡിസൈന്‍- സുധി തിരൂര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.


 

nale njangalude vivaham muhoortham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES