അവസാനം ഞങ്ങളത് ചെയ്തു; പ്രിയമോഹനൊപ്പം ചുവട് വച്ച് നക്ഷത്ര

Malayalilife
അവസാനം ഞങ്ങളത് ചെയ്തു; പ്രിയമോഹനൊപ്പം ചുവട് വച്ച് നക്ഷത്ര

ലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. താരത്തിന്റെതായി ചില ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ പ്രാണ എന്ന ബോട്ടീക്കിലൂടെ  ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്.

പൂര്‍ണിമയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് പൂര്‍ണിമയുടെ അനിയത്തി പ്രിയ മോഹ നെ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച പ്രിയ ഇപ്പോള്‍ കുടുംബവുമൊത്ത് താമസിക്കുകയാണ്. ഒരു മകനാണ് താരത്തിന്. ഭര്‍ത്താവ് നിഹാലുമൊത്ത് താരം ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. ഹാപ്പി ഫാമിലി എന്നാണ് ചാനലിന്റെ പേര്. പ്രിയയുടെ കുടുംബവും പൂര്‍ണിമയുടെ കുടുംബവും തമ്മില്‍ വിയ സ്നഹത്തിലാണ്. ഇരുകുടുംബവും ഇടയ്ക്കിടെ ഒത്തുകൂടാറുമുണ്ട്. പ്രിയയുടെ മകനൊപ്പമുളള ചിത്രങ്ങള്‍ പ്രാര്‍ത്ഥനയും പൂര്‍ണിമയും ഇട്യക്കിടെ പങ്കുവയ്ക്കാറുണ്ട്. പ്രിയയുമായി നക്ഷത്രയും പ്രാര്‍ത്ഥനയും വലിയ കൂട്ടുമാണ്. ഇപ്പോള്‍ നക്ഷത്രയ്ക്കൊപ്പമുളള ഒരു ഡാന്‍സ് വീഡിയോ ആണ് പ്രിയ പങ്കുവച്ചിരിക്കുന്നതേ. വീഡിയോ കണ്ട് നച്ചു ഇത്ര പെട്ടെന്ന് ഇത്ര വലുതായോ എന്നാണ് ആരാധകരുടെ ചോദ്യം. 


 

nakshathra indrajith dancing with priya mohan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES