മോഹന്‍ലാല്‍ മമ്മൂട്ടി മുകേഷ് ജയറാം സുരേഷ് ഗോപി സിദ്ദിഖ് തുടങ്ങിയവരൊക്കെ ഒരുകാലത്ത് നായകന്മാരായി നിറഞ്ഞു നിന്ന താരങ്ങളാണ്. ഇവര്‍ തമ്മില്‍ അടുത്ത സൗഹൃദവും ഉണ്ട്. ഇപ്പോള്‍ താന്‍ സിനിമയിലേക്ക് വരുന്ന സമയത്തെ കാര്യങ്ങളെക്കുറിച്ചുളള മുകേഷിന്റെ വാക്കുകളാണ് വൈലാകുന്നത്. മലയാള സിനിമയിലേക്ക് വരുന്ന സമയത്ത് സീനിയര്‍ താരങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരിക്കുന്ന നിമിഷം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നത് മനസിലാക്കി കൂടുതല്‍ കാര്യങ്ങള്‍ മികവോടെ ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും മുകേഷ് പറയുന്നു.
എന്നാല്‍ തങ്ങള്‍ക്ക് തങ്ങളുടെ സീനിയേഴ്‌സുമായി ഉണ്ടായിരുന്ന ബന്ധം ഇപ്പോഴത്ത താരങ്ങളില്‍ കാണാനില്ലെന്നും മുകേഷ് പറയുന്നു.
ന്നത്തെ താരങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു 'ജൂനിയേഴ്‌സ് - സീനിയേഴ്‌സ്' ബന്ധം കാണാനില്ലെന്നാണ് താരം അഭിപ്രായപ്പെ്ടത്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനില്‍ കണ്ട ഒരു ഗുണത്തെക്കുറിച്ചും മുകേഷ് പറയുന്നുണ്ട്. താന്‍ അഭിനയിച്ച 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഞെട്ടിച്ചുവെന്നാണ് മുകേഷ് പറയുന്നത്.
'സീനിയര്‍ താരങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു അത് നമ്മുടെ തമാശയും അഭിപ്രായവുമൊക്കെയായി പറയുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെ ഒരു 'ജൂനിയേഴ്‌സ് - സീനിയേഴ്‌സ്' ബന്ധം സിനിമയില്‍ അത്ര കാണാനില്ല. പക്ഷേ എന്നെ സന്തോഷിപ്പിച്ച ഒരു കാര്യമുണ്ട്. 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് എന്നോടും ഇന്നസെന്റ് ചേട്ടനോടും ദുല്‍ഖര്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നു അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയപ്പോഴാണ് അന്ന് വൈകുന്നേരം എന്നെ മമ്മുക്ക വിളിക്കുന്നത്. 'നിങ്ങളുമായി ദുല്‍ഖര്‍ കൂടുതല്‍ നേരം സമയം ചെലവിട്ടെന്ന് ഞാന്‍ അറിഞ്ഞു. അത് നല്ല കാര്യമാണ് ഞാന്‍ അവനോട് പറയും നിങ്ങളെ പോലെയുള്ള സീനിയര്‍ താരങ്ങളുമായി കൂടുതല്‍ സംസാരിച്ചിരിക്കണം അവരില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ട് എന്നൊക്കെയെന്നും മുകേഷ് പറയുന്നു.