Latest News

എമ്പുരാന്റെ ഷൂട്ടിങ് ഇടവേളകളില്‍ ലഡാക് തെരുവുകളിലൂടെ ചുറ്റിക്കറങ്ങി മോഹന്‍ലാല്‍; മാസ് ലുക്കില്‍ എബ്രഹാം ഖുറേഷിയുടെ ലുക്കിലിള്ള നടന്റെ വീഡിയോ പങ്കുവെച്ച് സമീര്‍ ഹംസ 

Malayalilife
എമ്പുരാന്റെ ഷൂട്ടിങ് ഇടവേളകളില്‍ ലഡാക് തെരുവുകളിലൂടെ ചുറ്റിക്കറങ്ങി മോഹന്‍ലാല്‍; മാസ് ലുക്കില്‍ എബ്രഹാം ഖുറേഷിയുടെ ലുക്കിലിള്ള നടന്റെ വീഡിയോ പങ്കുവെച്ച് സമീര്‍ ഹംസ 

പൃഥിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എമ്പുരാന്‍ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലഡാക്കിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലഡാക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ലഡാക്കിലെ മാര്‍ക്കറ്റിലൂടെ നടക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയാണ് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

എംപുരാന്‍ സിനിമയുടെ ഷൂട്ടിന്റെ ഇടവേളയില്‍ ലഡാക്ക് മാര്‍ക്കറ്റിങ് ഷോപ്പിനിറങ്ങിയതാണ് മോഹന്‍ലാല്‍. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലഡാക്കില്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ഒക്ടോബര്‍ 5നാണ് എമ്പുരാന്‍ ഷൂട്ടിം?ഗ് ആരംഭിച്ചത്. ദില്ലിയില്‍ ആയിരുന്നു ആദ്യ ഷൂട്ട്. ലൂസിഫര്‍ നിര്‍മിച്ച ആശിര്‍വാദ് സിനിമാസ് ആണ് എമ്പുരാന്റെയും നിര്‍മാണം. എന്നാല്‍  തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. സുജിത്ത് വാസുദേവ് ഛായാ?ഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദീപക് ദേവ് ആണ് സം?ഗീതം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് പ്രോജക്റ്റ് ഡിസൈന്‍. എമ്പുരാന്‍ അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുമെന്നാണ് വിവരം. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും. 

അതേസമയം, റമ്പാന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ചിത്രം. ജോഷിയാണ് സംവിധാനം. നേര്, മലൈക്കോട്ടൈ വാലിബന്‍, വൃഷഭ തുടങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുക്കുന്നവ. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)

mohanlal walk on ladak market

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES