മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന് വിവാഹിതരാകുകയും ചെയ്തു. ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുള്ള മധുരംവയ്പ്പ് ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് മിയ. അടുത്ത സുഹൃത്തുക്കളാണ് മിയയുടെ മധുരംവയ്പ്പ് ചടങ്ങില്‍ പങ്കെടുത്തത്. ആട്ടവും പാട്ടുമൊക്കെയായി രസകരമായിരുന്നു ചടങ്ങുകള്‍. പപ്പയ്ക്കും മമ്മിക്കും സഹോദരിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലേബല്‍എം ഡിസൈന്‍ ചെയ്ത സാരിയും ബ്ലൗസുമാണ് മിയ മധുരം വയ്പ്പ് ചടങ്ങിന് ധരിച്ചത്. പാരമ്പര്യത്തനിമയില്‍ ചടങ്ങില്‍ തിളങ്ങണമെന്ന മിയയുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് ലേബല്‍ എം വസ്ത്രം ഡിസൈന്‍ ചെയ്തു നല്‍കിയത്. പാലക്കാമാലയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സര്‍ദോസി ഡീറ്റെയിലിങ്ങ് ചെയ്താണ് ലേബല്‍ എം ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാരമ്പര്യതനിമയില്‍ കേരള കസവ് സാരിയാണ് ചടങ്ങില്‍ മിയ ധരിച്ചത്. പച്ച മുത്തുകളുള്ള ഗോള്‍ഡന്‍ നെക്ലൈസും മാച്ചിങ്ങ് കമ്മലും ഒറ്റ വളയുമാണ് താരം അണിഞ്ഞിരുന്നത്. ജോ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആണ് ചടങ്ങില്‍ മിയയെ സുന്ദരിയാക്കി മാറ്റിയത്.