മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. യാത്ര ഏറെ ഇഷ്ടപ്പെടുന്ന എംജി ശ്രീകുമാര്‍ ജോലിക്ക് ഇടവേള നല്കി വീണ്ടും അവധിയാഘോഷത്തിനായി പറന്നിരിക്കുകയാണ്. ഇത്തവണ പാരിസിലാണ് എംജിയും ഭാര്യ ലേഖയും ഉള്ളത്.
അവിടെനിന്നുളള ചിത്രങ്ങള്‍ ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈഫല്‍ ടവറിന് അടുത്ത് നിന്ന് എടുത്ത മനോഹര ചിത്രങ്ങളും രണ്ടുപേരുടെയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.
എംജി ശ്രീകുമാറിനൊപ്പം എപ്പോഴും കാണുന്ന വ്യക്തിയാണ് ഭാര്യ ലേഖ ശ്രീകുമാര്‍. ?ഗായകന്‍ പങ്കെടുക്കുന്ന മിക്ക അവാര്‍ഡ് ഷോകളിലും ലേഖയെയും ഒപ്പം കാണാറുണ്ട്.
ലേഖയും എംജി ശ്രീകുമാറും തമ്മിലുള്ള പ്രണയവും വിവാഹവും അന്ന് ഏറെ ചര്‍ച്ച ആയിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ലേഖ എംജി ശ്രീകുമാറിനെ വിവാഹം കഴിച്ചത്. വര്‍ഷങ്ങളോളം ഇവര്‍ ലിവിം?ഗ് ടു?ഗെദറില്‍ ആയിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹം.