കത്തെഴുതാന്‍ അറിയാവുന്നവരാണോ നിങ്ങള്‍? എങ്കില്‍ ദുല്‍ഖറിനെ നേരില്‍ കാണാനും അവസരം; സീതാരാമിന്റെ റിലീസിന് മുന്നോടിയായി റാമിനായി കത്തെഴുതാന്‍ അവസരം ഒരുക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
കത്തെഴുതാന്‍ അറിയാവുന്നവരാണോ നിങ്ങള്‍? എങ്കില്‍ ദുല്‍ഖറിനെ നേരില്‍ കാണാനും അവസരം; സീതാരാമിന്റെ റിലീസിന് മുന്നോടിയായി റാമിനായി കത്തെഴുതാന്‍ അവസരം ഒരുക്കി അണിയറപ്രവര്‍ത്തകര്‍

ലെഫ്റ്റനന്റ് റാമിന്റെ പ്രണയ കഥ പറയുന്ന സീതാരാമം റിലീസിനൊരുങ്ങുകയാണ്. പ്രണയകഥകളുടെ മാസ്റ്റര്‍ ഹനു രാഘവപുടി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന സീതാരാമം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.  സിനിമയുടെ പ്രചാരണാര്‍ഥം അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്‍ നേരില്‍ കാണാന്‍ അവസരം ഒരുക്കുന്നു. അതിനായി റാമിന് ഒരു കത്തെഴുതകയാണ് വേണ്ടത്. 

ലഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ചിത്രത്തില്‍ റാമായി ദുല്‍ഖര്‍ സല്‍മാനാണെത്തുന്നത്. നിങ്ങള്‍ എഴുതിയ കത്ത് SitaRamamMalayalam Movie LetterToLieutenantRam WayfarerFilms എന്നീ ഹാഷ്ടാഗുകളോട് കൂടി സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുക. വിജയികള്‍ക്ക് ലഫ്റ്റനന്റ് റാമിനെ അഥവാ ദുല്‍ഖര്‍ സല്‍മാനെ നേരില്‍ കാണാനും സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.

സ്വപ്ന സിനിമയുടെ കീഴില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.

ദുല്‍ഖറിന്റെ പ്രണയജോഡിയായി മൃണാല്‍ താക്കൂര്‍ എത്തുന്നു. രശ്മിക മന്ദാനയും പ്രധാനവേഷത്തിലുണ്ട്. സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണേല കിഷോര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ. സംഗീതം വിശാല്‍ ചന്ദ്രശേഖറും എഡിറ്റിംഗ് വെങ്കിടേശ്വര റാവുവും നിര്‍വഹിക്കുന്നു.

പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, കലാസംവിധാനം വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍; കോസ്റ്റ്യൂം ഡിസൈനര്‍ ശീതള്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗീതാ ഗൗതം, പി.ആര്‍.ഒ. ആതിര ദില്‍ജിത്.  

meet dulquer salmaan as part of sita ramam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES