ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹിതയായ നടി സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന ശേഷം അടുത്തിടെയാണ് തിരിച്ച വരവ നടത്തിയത്. മകള്‍ എന്ന ചിത്രത്തിലൂടെയുള്ള മടങ്ങിവരവിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ പുത്തന്‍ ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഏറ്റവും പുതിയ മേക്കോവര്‍ ചിത്രമാണിതെന്ന് വേണമെങ്കില്‍ പറയാം. സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമാണ് താരത്തിനെന്നാണ് പുത്തന്‍ ചിത്രം കണ്ട ആരാധകരുടെ കമന്റുകളിലേറെയും.ഷോട്ട് ഉടുപ്പും സ്‌കിന്നിപാന്റും അണിഞ്ഞുള്ള പുതിയ ചിത്രങ്ങള്‍ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
തിരിച്ചുവരവില്‍ താരം തന്റെ ഫിറ്റ്‌നസും ശരീരവും ഒക്കെ കൂടുതല്‍ ശ്രദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് സംബന്ധമായി വര്‍ക്കൗട്ടു വീഡിയോകളും താരം പങ്കുവെച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്.