മലയാളികളുടെ ഇഷ്ടതാരമാണ് മീര ജാസ്മിന്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകള്‍' എന്ന ചിത്രത്തിലൂടെ മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതോടെ മീര ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌നേഹവും കരുതലുമായി വര്‍ഷങ്ങളായി ഒപ്പമുളള ആളെ നടി പരിചയപ്പെടുത്തുകയാണ്.
എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ്. സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപമായ രാധയെ പരിചയപ്പെടൂ,എന്നാണ് മീര കുറിക്കുന്നത്. വര്‍ഷങ്ങളായി മീരയുടെ സഹായിയായി രാധ കൂടെയുണ്ട്.
2016 ല്‍ പുറത്തിറങ്ങിയപത്ത് കല്‍പനകള്‍, 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍നിന്നും ലഭിച്ചത്.