മലയാള സിനിമ പ്രേമികളുടെ പ്രിയ ബാലതാരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ കുഞ്ഞി പത്തുവായി എത്തിയ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. തുടർന്ന് നിരവധി സിനിമയായിരുന്നു മലയാളികളുടെ പ്രിയ മീനുട്ടിയെ തേടി എത്തിയിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടൻ പൃഥ്വിരാജിന്റെ ജന്മദിനം. നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മീനാക്ഷി ജന്മദിനാംശസ നേർന്ന പോസ്റ്റിന് നേരെ വന്ന കമന്റാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മധ്യവയസ്കയുടെ പ്രൊഫൈല്‍ ചിത്രമുള്ള അക്കൗണ്ടില്‍ നിന്ന് ആയിരുന്നു മീനാക്ഷിയുടെ പോസ്റ്റിന് ചുവടെ അധിക്ഷേപമുണ്ടായത്
അധിക്ഷേപകരവും ലൈംഗീകചുവയുള്ളതുമായ വിദ്വേഷ പരാമര്‍ശം ‘ശ്യാമള എസ്’ എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ് ഉണ്ടായിരിക്കുന്നത്. മീനാക്ഷിയുടെ പോസ്റ്റ് നാദിര്‍ ഷാ ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലെ സ്റ്റില്ലിനൊപ്പം ‘ഹാപ്പി ബര്‍ത്ത്ഡേ രാജുവങ്കിള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു.
പോസ്റ്റിന് ചുവടെ വന്നിരിക്കുന്ന കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിവരേയും ‘ശ്യാമള എസ്’ വര്‍ഗീയച്ചുവയോടെ തെറിവിളിച്ചു. വ്യാപക പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ‘ശ്യാമള എസ്’ എന്ന പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അക്കൗണ്ട് വ്യജമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാന്യതയുടെ എല്ലാ അതിരും ലംഘിച്ച വാക്കുകളെന്നാണ് സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് തുറന്ന് പറയുന്നത്. സ്ത്രീ കമന്റ് പ്രതികരണം രൂക്ഷമായി മാറിയപ്പോൾ മുക്കി കളഞ്ഞെങ്കിലും സ്ക്രീൻ ഷോട്ടുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.
ഒട്ടേറെ പേർ കമന്റിന് മറുപടിയുമായി നിരന്നതോടെ ഒടുവിൽ കമന്റ് പിൻവലിച്ച് സ്ത്രീ തടിതപ്പി. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന് വരുകയാണ്. പൃഥ്വിക്കെതിരെ ഒരു വിഭാഗം വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ രോഷം പ്രകടിപ്പിച്ച് എത്തിയിരുന്നു.