മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. എന്നാൽ ഇപ്പോൾ തനിക്കെതിരെ വരാറുള്ള ട്രോളുകളും വാര്‍്ത്തകളും തന്നെ വലുതായി ബാധിക്കാറില്ലെന്ന് ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ സംസാരിക്കവെ തുറന്ന് പറഞ്ഞ്.
‘മഞ്ജു എന്ന വ്യക്തിയെ ഒരിക്കലും ഇതൊന്നും ഇന്‍ഫ്ളുവന്‍സ് ചെയ്യില്ല. പക്ഷേ ഒരു നെഗറ്റീവ് കമന്റാണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്നാണ് ഞാന്‍ ആദ്യം നോക്കുക. കഴമ്പുണ്ട്, ഞാനത് ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാല്‍ ഇംപ്രൂവ് ചെയ്യാന്‍ നോക്കാറുണ്ട്. പക്ഷേ ചിലതൊക്കെ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും. കണ്‍സ്ട്രക്ടീവായ ക്രിട്ടിസിസം ഞാന്‍ സ്വാഗതം ചെയ്യാറുണ്ട്.
സ്തുതിപാഠകരെ അടുപ്പിച്ചോ – അകറ്റിയോ നിര്‍ത്തുക എന്ന ചോദ്യത്തിന് തനിക്ക് ചുറ്റും അങ്ങനെ സ്തുതിപാഠകര്‍ ഇല്ലെന്നും, ഒപ്പമുള്ളവരെല്ലാം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് എന്നും നടി പറഞ്ഞു. അങ്ങനെയുള്ളവരെയാണ് കൂടുതല്‍ ഇഷ്ടമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു. പക്ഷേ ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല അത് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യര്‍ പറഞ്ഞു.