വണ്‍ ബ്ലാക്ക് കോഫീ പ്ലീസ്; വീട്ടിലെത്തിയ അതിഥികള്‍ക്കായി ട്രേയില്‍ കട്ടന്‍ ചായയുമായി പൊട്ടിച്ചിരിച്ച് മഞ്ജുവാര്യര്‍;പുള്ളിലെ വീട്ടില്‍ നിന്നുള്ള വീഡിയോയുമായി ഫാന്‍സ് പേജുകള്‍

Malayalilife
 വണ്‍ ബ്ലാക്ക് കോഫീ പ്ലീസ്; വീട്ടിലെത്തിയ അതിഥികള്‍ക്കായി ട്രേയില്‍ കട്ടന്‍ ചായയുമായി പൊട്ടിച്ചിരിച്ച് മഞ്ജുവാര്യര്‍;പുള്ളിലെ വീട്ടില്‍ നിന്നുള്ള വീഡിയോയുമായി ഫാന്‍സ് പേജുകള്‍

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് മഞ്ജു വാര്യര്‍ ആരധകരാണ്. വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവവേദികളില്‍ തിളങ്ങി അവിടെ നിന്നും സിനിമയുടെ മായാ ലോകത്തെത്തിയ ഈ നടിയുടെ സ്വകാര്യ ജീവിത വിശേഷങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മഞ്ജു വാര്യരുടെ സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ ചുരുക്കമായി മാത്രമേ പുറത്തു വരാറുള്ളു. വന്നാല്‍ അവ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്.

ഇപ്പോഴിതാ, താരത്തിന്റെ വളരെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ ഫാന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ട്രേയില്‍ ചായയുമായി വരുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. വീടിന്റെ മുന്‍പില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ചായയുമായാണ് മഞ്ജുവിന്റെ വരവ്. 'വണ്‍ ബ്ലാക്ക് കോഫി പ്ലീസ്' എന്ന് ആരോ വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം. 'ആറാം തമ്പുരാന്‍' എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. മഞ്ജുവിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണോ അതോ ഷൂട്ടിങ്ങ് ലൊക്കേഷനാണോ എന്നത് വ്യക്തമല്ല.

എന്തായാലും നടിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം നടത്തുകയായിരുന്നു.

സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു നടിയുടെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ 1998 ല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയായിരുന്നു.

ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. പിന്നീട് ദിലീപുമായുള്ള വേര്‍പിരിയലും വിവാഹമോചനവും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്.

മഹേഷ് വെട്ടിയാരുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'വെള്ളരിപട്ടണം' ആണ് മഞ്ജുവിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ആക്ഷേപ ഹാസ്യം നിറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. സൈജു ശ്രീധരന്‍ ചിത്രം 'ഫൂട്ടേജ്' ആണ് താരത്തിന്റെ പുതിയ ചിത്രം. വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.


 

manju warrier vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES