റൈഡര്‍മാര്‍ ക്ഷമിക്കണം; റൈഡിങ് ബൂട്ടുകളുടെ കുറവുണ്ട്; വീണ്ടും ബിഎംഡബ്ലു ബൈക്കില്‍ സോളോ ട്രിപ്പുമായി മഞ്ജു; നടിയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

Malayalilife
 റൈഡര്‍മാര്‍ ക്ഷമിക്കണം; റൈഡിങ് ബൂട്ടുകളുടെ കുറവുണ്ട്; വീണ്ടും ബിഎംഡബ്ലു ബൈക്കില്‍ സോളോ ട്രിപ്പുമായി മഞ്ജു; നടിയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം സൂപ്പര്‍ ഹിറ്റാണ്. ഇപ്പോഴിതാ തന്റെ പുത്തന്‍ ബൈക്ക് റൈഡ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.  'നിങ്ങളിത് നേടിയിരിക്കുന്നു പെണ്‍കുട്ടി' എന്ന കുറിപ്പോടെ മഞ്ജു തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

റൈഡിങ് കോസ്റ്റ്യൂമിലാണ് ചിത്രങ്ങളില്‍ മഞ്ജുവാര്യര്‍. എന്നാല്‍ തനിക്ക് റൈഡിങ് ബുട്ട് ലഭിച്ചില്ലെന്നും മഞ്ജു കുറിപ്പില്‍ പറയുന്നു. റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്, റൈഡര്‍മാര്‍ ക്ഷമിക്കണം എന്നാണ് പരാമര്‍ശം. നടന്‍ അജിത് കുമാറിനെയും മഞ്ജു ടാഗ് ചെയ്തിട്ടുണ്ട്.

നേരത്തെ നടന്‍ അജിത്തിനൊപ്പമുള്ള മഞ്ജുവിന്റെ റൈഡ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ നടന്‍ സൗബിനൊപ്പം മഞ്ജു നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് കിട്ടിയത്. 

ബെക്കിനു പുറമേ കാറുകളോടും മഞ്ജുവിന് പ്രിയമുണ്ട്. മിനി കൂപ്പര്‍, റേഞ്ച് റോവര്‍. എന്നീ കാറുകളും മഞ്ജുവിന്റ പക്കലുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഫോര്‍ വീലര്‍ ലൈസന്‍സ് ലഭിച്ചെങ്കിലും വളരെ വൈകിയാണ് മഞ്ജു കാര്‍ ഓടിച്ചു തുടങ്ങിയതെന്ന് നേരത്തെ പറഞ്ഞിരുന്നു. വാഹനം ഓടിക്കാന്‍ അറിഞ്ഞിട്ടും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്ക് ഇറക്കുമായിരുന്നില്ലെന്നാണ് താരം പറഞ്ഞത്‌.


 

manju warrier shared bike ride

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES