ബാക്ക് പാക്കും തയാറാക്കി യാത്രയ്ക്ക് പുറപ്പെടുന്ന ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍. 'ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. എന്റെ പാതയില്‍ തന്നെയാണ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂള്‍ ലുക്കിലാണ് മഞ്ജു ചിത്രത്തിലുള്ളത്. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകര്‍ നല്‍കിയത്. മടങ്ങിവരവില്‍ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു.
അജിത്തിനൊപ്പം എത്തുന്ന തുനിവ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മഞ്ജു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം യാത്രകളും മഞ്ജു പോയിരുന്നു. ബൈക്കിലായിരുന്നു മഞ്ജുവിന്റെ യാത്രകളെല്ലാം. ആയിഷ,വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ജുവാര്യരുടെ മറ്റൊരു ചിത്രവും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായായിരുന്നു. ഷൂ കെട്ടാനല്ലാതെ ജീവിതത്തില്‍ ഒരിക്കലും തല കുനിക്കരുത് എന്ന് കുറിച്ചു കൊണ്ട് ഒരു കസേരയിലിരുന്ന് മിറര്‍ സെല്‍ഫിയെടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇതിനു പിന്നാലെ മഞ്ജു വാര്യരെ അനുകരിച്ചുകൊണ്ട് നടി ഭാവനയും ഫോട്ടോ പങ്കുവച്ചിരുന്നു. മഞ്ജു ഇരുന്ന അതേ കസേരയില്‍ ഇരുന്നു കൊണ്ടായിരുന്നു ഭാവനയുടെ സെല്‍ഫിയും.