Latest News

ഷൂ ലെയ്‌സ് കെട്ടാനല്ലാതെ ജീവിതത്തില്‍ ഒരിക്കലും തല കുനിക്കരുത്;  എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കണമെന്നും, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും നടിയുടെ കുറിപ്പ്; കൂള്‍ ലുക്കിലുള്ള ബ്ലാക് ആന്റ് വൈറ്റ് ചിത്രം പങ്ക് വച്ച് മഞ്ജു വാര്യര്‍ കുറിച്ചത്

Malayalilife

ക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്‌കളങ്കമായ പുഞ്ചിരിയും അതിലുപരി ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും മഞ്ജു മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും മോളിവുഡില്‍ സജീവമായിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്നുണ്ട്. 
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

'ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്' എന്ന അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരം പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തില്‍ 'എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ല' എന്നും കുറിച്ചിട്ടുണ്ട്.

A post shared by Manju Warrier (@manju.warrier)

A post shared by Manju Warrier (@manju.warrier)

manju warrier POST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES