നടന്‍ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് ഫുട്ബാള്‍ മത്സരത്തിന്റെ ഉദ്ഘാടന വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് മാമുക്കോയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാത്രി എട്ടോടെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു,തുടര്‍ന്നാണ് സംഘാടകര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകര്‍ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയില്‍ ശരീരം വിയര്‍ത്ത് തളര്‍ച്ചയുണ്ടായി. ഇതോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാക്കി. 'കാര്‍ഡിയാക് അറസ്റ്റ് ആയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. ആറോ ഏഴോ സിപിആര്‍ നല്‍കിയ ശേഷം നില മെച്ചപ്പെട്ടു. ഇപ്പോള്‍ ബിപിയെല്ലാം സാധാരണ നിലയിലാണ്.' ഡോക്ടര്‍ പറഞ്ഞു. ബിപി സാധാരണ നിലയിലായത് ആശ്വാസമാണ്. മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
വണ്ടൂരിലെ ആശുപത്രിയില്‍ വെച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുകോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ അജ്മല്‍ നാസിര്‍ പറഞ്ഞു. ബന്ധുക്കള്‍ ഇന്നലെ രാത്രി തന്നെ വണ്ടൂരില്‍ എത്തിയിരുന്നു.
കളികാവ് പൂങ്ങോട് ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ തന്നെ നിര്‍ണ്ണായക പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞെന്ന് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടക സമിതി അറിയിച്ചു.
10 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കി. ഇതു രണ്ടുമാണ് നിര്‍ണ്ണായകമായത്.