Latest News

വെളുത്ത ചുമരും കട്ടിലും കിടക്കയുമുള്ള റൂമില്‍ കൈകാലുകള്‍ അനക്കാനാകാതെ വെള്ള വസ്ത്രത്തില്‍ ബന്ധിക്കപ്പെട്ട നിലയില്‍ മമ്മൂക്ക; നിഗൂഡതകള്‍ നിറച്ചെത്തിയ റോഷാക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 വെളുത്ത ചുമരും കട്ടിലും കിടക്കയുമുള്ള റൂമില്‍ കൈകാലുകള്‍ അനക്കാനാകാതെ വെള്ള വസ്ത്രത്തില്‍ ബന്ധിക്കപ്പെട്ട നിലയില്‍ മമ്മൂക്ക; നിഗൂഡതകള്‍ നിറച്ചെത്തിയ റോഷാക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുമ്പോള്‍

നിഗൂഢതകള്‍ വിടാതെ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ പുതിയ പോസ്റ്ററെത്തി.  ട്രെയിലര്‍ ഇറങ്ങയിപ്പോള്‍ ചര്‍ച്ച വിഷയമായിരുന്ന വൈറ്റ് റൂം ടോര്‍ച്ചറില്‍ ഇരിക്കുന്ന മമ്മൂട്ടിയെയാണ് പുതിയ പോസ്റ്ററില്‍ അവതരിപ്പിച്ചരിക്കുന്നത്. കുറ്റവാളികള്‍ക്ക് മാനസികമായി നല്‍കുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോര്‍ച്ചറിനെ പറയുന്നത്.ഉള്ളിലുള്ളയാള്‍ക്ക് ശരിക്കും അനങ്ങാന്‍ പോലും കഴിയാതെ വലിയ രീതിയിലുള്ള മാനസികാഘാതമോല്‍പ്പിക്കുന്ന ഈ രീതി വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇതിന് മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകള്‍ പോലെ തന്നെ നിഗൂഢത കാത്തുസൂക്ഷിക്കുന്ന പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രം വെളുത്ത മുറിയില്‍ പ്രത്യേക തരം വസ്ത്രം ധരിച്ചിരിക്കുന്ന പോസ്റ്ററിനെ കുറിച്ച് ആരാധകര്‍ പലതരത്തിലുള്ള ഫാന്‍ തിയറികളാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുന്നത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനസിക നിലയാണ് റിലീസ് ചെയ്യുന്ന പോസ്റ്ററുകള്‍ വഴി സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച നിസാം ബഷീറാണ് റോഷാക്കിന്റെ സംവിധായകന്‍. ചിത്രത്തില്‍ നായക കഥാപാത്രം അവതരിപ്പിച്ച ആസിഫ് അലി റോഷാക്കില്‍ അതിഥി താരമായി എത്തുന്നുണ്ട്. സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത് .

ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം നിമീഷ് രവി. സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍.

മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്.സെപ്റ്റംബര്‍ 29ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പുക്കുന്നത്.

mammotty rorschach new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES