Latest News

ഭ്രമയുഗത്തില്‍ മമ്മൂട്ടിയെത്തുക ദുര്‍മന്ത്രവാദിയായി; രാഹുല്‍ സദാശിവന്‍ ചിത്രത്തിന്റെ ഷൂട്ടിങ് വരിക്കാശേരി മനയില്‍; ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

Malayalilife
ഭ്രമയുഗത്തില്‍ മമ്മൂട്ടിയെത്തുക ദുര്‍മന്ത്രവാദിയായി; രാഹുല്‍ സദാശിവന്‍ ചിത്രത്തിന്റെ ഷൂട്ടിങ് വരിക്കാശേരി മനയില്‍; ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

മ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ഏറെ ശ്രദ്ധ നേടിയവയില്‍ ഒന്ന് പുതിയ ചിത്രം ഭ്രമയുഗത്തിന്റെ പോസ്റ്ററായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരുകയാണ്.ഭ്രമയുഗം ബ്‌ളാക്ക് ആന്റ് വൈറ്റ് ചിത്രമായി ഒരുങ്ങുന്നതെന്നാണ് സൂചന.

പുതിയ കാലത്ത് എത്തുന്ന ആദ്യ ബ്‌ളാക്ക് ആന്റ് വൈറ്റ് ചിത്രമായിരിക്കും രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയുമായി മമ്മൂട്ടിയുടെ ബ്‌ളാക്ക് ആന്റ് വൈറ്ര് ചിത്രമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. 

ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന്റെ കഥാപരിസരത്തിന് മൂവായിരം വര്‍ഷത്തെ പഴക്കമുണ്ട്. മമ്മൂട്ടി ദുര്‍മന്ത്രവാദിയായി എത്തുന്ന ചിത്രത്തിന്റെ തുടര്‍ചിത്രീകരണം ഇന്നലെ ഒറ്റപ്പാലത്തെ വരിക്കാശേരി മനയില്‍ ആരംഭിച്ചു. സെപ്തംബര്‍ 20ന് മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂര്‍ത്തിയാവും.കൊച്ചിയിലെ ചിത്രീകരണത്തിലും മമ്മൂട്ടി പങ്കെടുത്തിരുന്നു. 30 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിട്ടുള്ളത്. 

അര്‍ജുന്‍ അശോകന്‍ , സിദ്ധാര്‍ത്ഥ് ഭരതന്‍ , അമല്‍ദ ലിസ എന്നിവരുടെ രംഗങ്ങളാണ് തുടര്‍ന്ന് ചിത്രീകരിക്കുക.തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്ന് ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കായി പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ച ശേഷം നിര്‍മിക്കുന്ന ആദ്യ ചിത്രത്തിന് ടി.ഡി രാമകൃഷ്ണന്‍ സംഭാഷണം എഴുതുന്നു. 

ഛായാഗ്രഹണം ഷെഹനാദ് ജലാല്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യും. അതേസമയം ഭ്രമയുഗം പൂര്‍ത്തിയായശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും.

mammoottys bhramayugam shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES