Latest News

ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒളിഞ്ഞ് നോട്ടത്തിന് തയ്യാറാകൂ; മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ്‌ലുക്ക് ഇന്ന് എത്തും; അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

Malayalilife
 ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒളിഞ്ഞ് നോട്ടത്തിന് തയ്യാറാകൂ; മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ്‌ലുക്ക് ഇന്ന് എത്തും; അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

മലയാളത്തിനന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സൂപ്പര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇന്ന് പുറത്തുവിടുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 14ന് വൈകിട്ട് 4ന് പോസ്റ്റര്‍ പുറത്തുവരും. ലിജോ സൃഷ്ടിച്ച ലോകത്തേക്ക് ഒരു എത്തിനോട്ടം നടത്താന്‍ തയ്യാറാകൂ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് 14ന് എത്തുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ളമറാഠി നടി. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള. ഡാനിഷ്, പരിപ്രശാന്ത് വര്‍മ്മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഷിബു ബേബിജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്.
 

malaikottai valiban poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES