സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷ് അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. അച്ഛനൊപ്പമാണ് മാധവിന്റെ അരങ്ങേറ്റം. മാധവിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു.ഇപ്പോള്‍ ചിത്രത്തില്‍ നായികയായി എത്തുന്ന അനുപമയ്ക്കൊപ്പമുള്ള മിറര്‍ സെല്‍ഫി പങ്ക് വച്ച് മാധവ് പങ്ക് വച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്.
'യഥാര്‍ത്ഥത്തില്‍ അനുപമ പരമേശ്വരന് എന്റെ അരികില്‍ നില്ക്കുന്നു എന്ന വസ്തുത ഞാന്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു ആന്റി' എന്നാണ് മാധവ് സുരേഷ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
രണ്ട് യുവതാരങ്ങളുടേയും ഫോട്ടോ അതിവേഗത്തില്‍ വൈറലായി മാറി. ഫോട്ടോയ്ക്ക് ഗായിക അഭിരാമി സുരേഷ് അടക്കമുള്ളവരാണ് കമന്റുകളുമായി എത്തിയത്. അച്ഛന് സുരേഷ് ഗോപിക്കൊപ്പം ജെ.എസ്.കെ എന്ന സിനിമയിലൂടെയാണ് മാധവ് സുരേഷ് അഭിനയം ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്.
ജെ. എസ്. കെ എന്ന ചിത്രത്തിലെ മാധവിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.കാഴ്ചയില്‍ തൊണ്ണൂറുകളിലെ സുരേഷ് ഗോപി സ്റ്റൈലിലാണ് മാധവ്.