Latest News

എനിക്കത്ര ഓര്‍മ്മക്കുറവൊന്നുമില്ല; മലയാള സിനിമ ഇന്‍ഡസ്ട്രി ഉണ്ടാക്കിയത എന്റെ അച്ഛനാണെന്ന് പറഞ്ഞിട്ടില്ല;വിവാദത്തില്‍ പ്രതികരിച്ച് മാധവ് സുരേഷ്; ഞാന്‍ കുറച്ച് ഓവറാണെന്ന് പറയുന്നത് ഒരോരുത്തരുടെയും കാഴ്ച്ചപ്പാടെന്നും മാധവ് 

Malayalilife
 എനിക്കത്ര ഓര്‍മ്മക്കുറവൊന്നുമില്ല; മലയാള സിനിമ ഇന്‍ഡസ്ട്രി ഉണ്ടാക്കിയത എന്റെ അച്ഛനാണെന്ന് പറഞ്ഞിട്ടില്ല;വിവാദത്തില്‍ പ്രതികരിച്ച് മാധവ് സുരേഷ്; ഞാന്‍ കുറച്ച് ഓവറാണെന്ന് പറയുന്നത് ഒരോരുത്തരുടെയും കാഴ്ച്ചപ്പാടെന്നും മാധവ് 

തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് മാധവ് സുരേഷ്.മലയാള സിനിമ ഇന്‍ഡസ്ട്രിയുണ്ടാക്കിയത് തന്റെ അച്ഛനാണെന്ന് മാധവ് പറഞ്ഞുവെന്ന തരത്തിലാണ് പ്രചരണം.ഇത് പിന്നീട് വിവാദത്തിന് ഇടയാവുകയും ചെയ്തു.ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മാധവ് എത്തിയത്.

മലയാള സിനിമാ ഇന്‍ഡസ്ട്രിയെ ഉണ്ടാക്കിയത് തന്റെ അച്ഛനാണ് എന്ന് പറഞ്ഞിട്ടില്ലെന്ന് മാധവ് സുരേഷ് പറയുന്നു.താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതാണ്. പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാല്‍ അത് മനസ്സിലാകുമെന്നും മാധവ് വിവാദത്തിന് മറുപടിയായി വിശദമാക്കുന്നു. സ്വയം പേരുണ്ടാക്കിയത് ഈ ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്നാണ് പറഞ്ഞത്. അല്ലാതെ സുരേഷ് ഗോപി ഉണ്ടാക്കിയ ഇന്‍ഡസ്ട്രി എന്നല്ല. അങ്ങനെ പറയുന്നവര്‍ പൊട്ടത്തരമാണ് പറയുന്നത്. ആള്‍ക്കാര്‍ക്ക് മനസിലായില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. ഒന്ന് ശ്രദ്ധിച്ച് കേട്ട് നോക്കിയാല്‍ മതിയാകും. 

ഒരാളെ കുറ്റപ്പെടുത്താന്‍ വേണ്ടി മാത്രമായി ഒരാള്‍ പറയുന്നത് കേട്ടാല്‍ ഇങ്ങനെ ഓരോ കാര്യങ്ങള്‍ വായിച്ചു കൂട്ടാന്‍ പറ്റും. കൂടുതല്‍ കമന്റില്ല അതില്‍'- മാധവ് പറഞ്ഞു. സിനിമ ഇറങ്ങുന്നതിന് മുമ്പാണെങ്കിലും സിനിമ ഇറങ്ങിയ ശേഷമാണെങ്കിലും, ഇനി സിനിമ ഇല്ലെങ്കിലും ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നത് തന്നെ വേദനിപ്പിക്കാറില്ലെന്നും മാധവ് പറഞ്ഞു. സമയം ഇങ്ങനെ കളയാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ കളഞ്ഞോട്ടെ. തനിക്ക് അതിനുള്ള സമയമില്ലെന്നും മാധവ് വ്യക്തമാക്കുന്നു.ആളുകളുടെ അഭിപ്രായം അവരുടെ തന്നെ അഭിപ്രായമാണ്, അതില്‍ പോസിറ്റീവ് അഭിപ്രായം ഉണ്ടെങ്കില്‍ ഞാന്‍ അതെടുക്കും. നെഗറ്റീവ് പറഞ്ഞാല്‍ അതില്‍ കാര്യമുണ്ടെന്ന് തോന്നിയാല്‍ എടുക്കും. 

പൃഥ്വിരാജ് എന്ന താരവുമായി എന്നെ താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ അത് പൂര്‍ണമായി അംഗീകരിക്കുന്നില്ല.എനിക്ക് അഭിമാനം ഉണ്ട് അത്രയും ലെജന്‍ഡറി ആയ ഒരു താരവുമായി എന്നെ താരതമ്യം ചെയ്യുമ്പോള്‍.അദ്ദേഹം ഒരു നടന്‍ മാത്രമല്ല സംവിധായകനും ഗായകനും നിര്‍മ്മാതാവും ഒക്കെയാണ്. അങ്ങനെ ഒരു വ്യക്തിയുമായിട്ട് എന്നെ താരതമ്യപ്പെടുത്തുമ്പോള്‍ എനിക്ക് അഭിമാനം എനിക്കുണ്ട്. അത് പോലും ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ഞാന്‍ കുറച്ച് ഓവര്‍ ആണ് എന്ന് ചിന്തിക്കുന്നതും ഓരോ കാഴ്ചപ്പാടാണ്.ഇതൊന്നും കൊണ്ടല്ല ഞാന്‍ ജീവിച്ചു മുന്നോട്ടു പോകുന്നത്. 'ഗഗനചാരി'യുടെ ഫാന്‍ ഷോ നടക്കുന്ന സമയത്ത് മീഡിയക്കാര്‍ ചോദിച്ചപ്പോ ഞാന്‍ പറഞ്ഞതാണ് മീഡിയക്കാര്‍ പറയുന്നതാണ് പ്രേക്ഷകര്‍ ആദ്യം കേള്‍ക്കുന്നത് അത് കേട്ടാണ് അവര് ആള്‍ക്കാരെ പറ്റി അവരുടെ വിലയിരുത്തല്‍ നടത്തുന്നത്.

അതേപോലെ പ്രേക്ഷകര്‍ ആരെങ്കിലും പറഞ്ഞത് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക എന്നുള്ളത് അവരുടെ ഉത്തരവാദിത്തം ആണ്. അങ്ങനെ ശ്രദ്ധിച്ചു കേട്ടു കഴിഞ്ഞാല്‍ സുരേഷ് ഗോപി ആണ് മലയാളം സിനിമ ഉണ്ടാക്കിയതെന്ന് ഞാന്‍ പറയുന്നു എന്നുള്ള ഒരു സ്റ്റേറ്റ്‌മെന്റ് അവിടെ വരത്തില്ലെന്നും മാധവ് കൂട്ടിച്ചേര്‍ത്തു അതേസമയം സമൂഹമാധ്യമത്തിലൂടെ മാധവിന് നേരെ വിമര്‍ശനം തുടരുന്നുമുണ്ട്.മലയാള സിനിമയുടെ ചരിത്രം ആരെങ്കിലും നടന് പറഞ്ഞുകൊടുക്കണമെന്നാണ് പലരും സമൂഹമാധ്യമത്തില്‍ കുറിക്കുന്നത്.

madhav suresh about social media and film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES